ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന മഹാരാഷ്ട്ര, രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിലെ കർഷകർ പൊലീസ് ബാരിക്കേഡുകൾ മറികടന്ന് ഡൽഹിയിലേക്ക് നീങ്ങാൻ ശ്രമിച്ചതിനെ തുടർന്ന് ഡൽഹി-ജയ്പൂർ ദേശീയപാതയിലെ റേവാഡിയിൽ സംഘർഷാവസ്ഥ. തിങ്കളാഴ്ച (04/01/21) രാവിലെയായിരുന്നു സംഭവം. പൊലീസ് നിരവധി തവണ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. എന്നാൽ, കർഷകർ ട്രാക്ടറുകളിൽ മുന്നോട്ടുനീങ്ങുകയായിരുന്നു. മേഖലയിൽ സംഘർഷ സാധ്യത തുടരുകയാണ്.



