റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, പ്ലസ് ടു ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് ആരംഭിച്ചപ്പോൾ ആത്മവിശ്വാസവും ധൈര്യവും നൽകി ഒപ്പമിരുന്ന് മന്ത്രി സി. രവീന്ദ്രനാഥ്.

പുതുക്കാട് സെന്റ്.ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് എത്തിയത്. അദ്ദേഹം കുട്ടികൾക്കൊപ്പം ക്ലാസിൽ ഇരുന്നു. കോവിഡ് 19 പ്രതിരോധത്തിന് പൂർണ സജ്ജീകരണമൊരുക്കിയിട്ടുണ്ടെന്നും ജാഗ്രത പാലിച്ചാൽ മതിയെന്നും വിദ്യാർത്ഥികൾക്ക് മനോധൈര്യം പകർന്നതിനു ശേഷമാണ് മന്ത്രി മടങ്ങിയത്.

മാസ്‌ക് ധരിച്ച്‌, സാമൂഹിക അകലം പാലിച്ച്‌, ശരീരോഷ്‌മാവ് പരിശോധിച്ചാണ് വിദ്യാർത്ഥികൾ ക്ലാസില്‍ കയറിയത്. ഒരു ബഞ്ചില്‍ ഒരു വിദ്യാര്‍ഥി മാത്രം.

കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെയാണ് സ്‌കൂളുകളില്‍ അധ്യയനം പുനഃരാരംഭിച്ചത്. 3118 ഹൈസ്‌കൂളുകളിലും 2077 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലുമായി 10, 12 ക്ലാസുകളില്‍ പഠിക്കുന്ന ഏഴ് ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്കായാണ് 01-01-2021 വെള്ളിയാഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിച്ചത്. വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നിര്‍ബന്ധമല്ല. സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സമ്മതപത്രം നിര്‍ബന്ധമാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *