റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡിലും ആമസോണ്‍ ഹിറ്റ്: 10 ലക്ഷത്തിലധികം ഇന്ത്യന്‍ ചെറുകിട സംരംഭങ്ങള്‍ ആമസോണിലൂടെ ലാഭം നേടി

December 29, 2020 - 9:13 pm

ന്യൂഡല്‍ഹി: ആമസോണിന്റെ ഭാഗമായ വില്‍പ്പനക്കാര്‍, ഡെലിവറി, ലോജിസ്റ്റിക് പങ്കാളികള്‍, സ്റ്റോറുകള്‍, സംരംഭങ്ങള്‍, ഡവലപ്പര്‍മാര്‍, എഴുത്തുകാര്‍ എന്നിവരുള്‍പ്പെടെ 10 ലക്ഷത്തിലധികം ഇന്ത്യന്‍ ചെറുകിട സംരംഭങ്ങള്‍(എസ്എംബികള്‍) കൊവിഡ് പ്രതിസന്ധിയിലും നേട്ടം കൊയ്തതായി റിപ്പോര്‍ട്ട്.ആമസോണിന്റെ ചെറുകിട, ഇടത്തരം ബിസിനസ് (എസ്എംബി) ഇംപാക്റ്റ് 2020 റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഭൂരിഭാഗം മേഖലിയിലും ഡിജിറ്റൈസേഷന്റെ സ്വാധീനം വര്‍ധിക്കുന്നതിനും ആമസോണ്‍ കാരണമായതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഈ വര്‍ഷം ആമസോണ്‍ വഴി കോടി രൂപയില്‍ അധികം വില്‍പ്പന നടത്തിയത് 4,152 സംരംഭകരാണ്. 14,000-ത്തിലധികം പ്രദേശങ്ങളില്‍ നിന്നായി 7 ലക്ഷത്തിലധികം വില്‍പ്പനക്കാരാണ് ആമസോണിന്റെ ഭാഗമായിട്ടുള്ളത്. 2020 ല്‍ 1.5 ലക്ഷം പുതിയ വില്‍പ്പനക്കാര്‍ ചേര്‍ന്നു; ഇതില്‍ അമ്പതിനായിരത്തിലധികം പേര്‍ ഹിന്ദിയിലും തമിഴിലുമാണ് ആമസോണ്‍ രജിസ്റ്റട്രേഷന്‍ നേടിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇന്ത്യന്‍ എഴുത്തുകാര്‍ ആമസോണിന്റെ പ്രസിദ്ധീകരണ സേവനത്തിലൂടെ നേടിയത് 45 കോടി രൂപയില്‍ അധികമാണ്.ആമസോണ്‍ ബിസിനസ് വിപണിയിലെ വില്‍പ്പന വളര്‍ച്ച 85% മാണ്.ആമസോണിന്റെ ഗ്ലോബല്‍ സെല്ലിംഗില്‍ 70,000 ഇന്ത്യന്‍ കയറ്റുമതിക്കാര്‍ 2 ബില്യണ്‍ യുഎസ് ഡോളറിന്റെ വ്യാപരം നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *