റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബീഹാറിൽ ദേശീയപാത 31 ൽ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പത്ത് മരണം

April 12, 2026 - 6:29 am

കതിഹാർ | ബീഹാറിലെ കതിഹാർ ജില്ലയിൽ ദേശീയപാത 31 ൽ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പത്ത് പേർ മരിച്ചു. ഏപ്രിൽ 11 ശനിയാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ അപകടം നടന്നത്. പിക്കപ്പ് വാനിലുണ്ടായിരുന്ന പത്ത് പേരും.സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടതായാണ് പോലീസ് നൽകുന്ന വിവരം. പരിക്കേറ്റ 25 നും 30 നും ഇടയിൽ ആളുകൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

പിക്കപ്പ് വാൻ ബസ്സുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു

ജാർഖണ്ഡിൽ നിന്ന് തങ്ങളുടെ വീടുകളിലേക്ക് മടങ്ങുകയായിരുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്. കോർഹ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗെരാബാരിക്ക് സമീപം പിക്കപ്പ് വാൻ ബസ്സുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *