മരുമകന്റെ ആക്രമണത്തില്‍ നിലത്തുവീണ 45 കാരി മരിച്ചു

തിരുവനന്തപുരം: വാക്കുതര്‍ക്കത്തിനിടെ മരുമകന്‍ പിടിച്ചുതളളി 45 കാരി തലയിടിച്ചവീണ് മരിച്ചു. 2020 ഡിസംബര്‍ 27 ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. വെമ്പായം ചിറത്തലക്കല്‍ പേരിലക്കോട് നീതുഭവനില്‍ ഇന്ദിര ആണ് മരിച്ചത്. സംഭവത്തില്‍ ഇന്ദിരയുടെ മകളുടെ ഭര്‍ത്താവ് വെഞ്ഞാറമൂട് മാരിയം സ്വദേശി സുനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

സുനിലും ഭാര്യയും ഒരു വര്‍ഷത്തോളമായി വേര്‍പിരിഞ്ഞാണ് താമസം. ഭാര്യ നീതു രണ്ട് കുട്ടികള്‍ക്കുമൊപ്പം ഇന്ദിരയുടെ വീട്ടിലാണ് . കുട്ടികളെ കാണാന്‍ സുനില്‍ ഭാര്യവീട്ടിലെത്തുന്നത് പതിവായിരുന്നു. രണ്ടാഴ്ചമുമ്പ് ഇവിടെ എത്തിയ സുനില്‍ കുട്ടികളെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു.

ഞായറാഴ്ച വൈകിട്ട് ഭാര്യ വീട്ടിലെത്തിയ സുനില്‍ കുട്ടികള്‍ക്ക് സുഖമില്ലെന്നും നീതുവിനെ തന്‍റെ വീട്ടിലേക്ക് കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ട് ബഹളം വച്ചു. തുടര്‍ന്ന് നീതുവിന്റെ സഹോദരന്‍ നിധീഷ് ബാബുവുമായി തര്‍ക്കമുണ്ടായി ഇതിനിടെയാണ് ഇന്ദിരയെ പിടിച്ച തളളിയത്. തലയിടിച്ചുവീണ ഇന്ദിരയെ മകനു ംനാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചു. ഇടക്കിടെ വീട്ടിലെത്തുന്ന സുനില്‍ വീ്ട്ടുകാരുമായി വഴക്കിടുന്നത് പതിവായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

സുനിലിന്റെ സഹോദരിയുടെ മകളെ നീതുവിന്‍റെ സഹോദരന്‍ ഒരു വര്‍ഷം മുമ്പ് വിവാഹം കഴിച്ചിരുന്നു അതോടെയാണ് നീതുവുമായുളള പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും നാട്ടിുകാര്‍ പറയുന്നു. വിവരം അറിഞ്ഞെത്തിയ പോലീസ് സംഘം സുനിലിനെ വെഞ്ഞാറമൂട്ടിലെ വീട്ടില്‍ നിന്നും കസ്റ്റഡിയെടുത്തു. ഇദിരയുടെ മകന്റെ മൊഴികൂടി രേഖപ്പെടുത്തിയ ശേഷം സംഭവത്തില്‍ വിശദമായ അന്വേഷണം നത്തുമെന്ന് പോലീസ് അറിയ്ച്ചു.

Share
അഭിപ്രായം എഴുതാം