റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓര്‍ത്തഡോക്‌സ് സഭാ മേധാവികള്‍ തിങ്കളാഴ്ച പ്രധാന മന്ത്രിയെ കാണും

December 28, 2020 - 9:34 am

ന്യൂഡല്‍ഹി: മലങ്കര സഭയിലെ ഇരുവിഭാഗങ്ങളും തമ്മിലുളള പ്രശ്‌നങ്ങല്‍ ചര്‍ച്ചചെയ്ത് പരിഹരിക്കുന്നത് സംബന്ധിച്ച് ഓര്‍ത്തഡോക്‌സ് പ്രതിനിധികള്‍ തിങ്കളാഴ്ച പ്രധാന മന്ത്രിയെ കാണും മിസോറാം ഗവര്‍ണ്ണര്‍ പി.എസ് ശ്രീധരന്‍ പിളളയും ഒപ്പമുണ്ടാകും. അടുത്ത ദിവസം യാക്കോബായ പ്രതിനിധികള്‍ക്കും ജനുവരി ആദ്യവാരം കത്തോലിക്കാ സഭക്കാര്‍ക്കും പ്രധാന മന്ത്രി സമയം അനുവദിച്ചിട്ടുണ്ട്.

ഓര്‍ത്തഡോക്‌സ് സഭയെ പ്രതിനിധാനം ചെയ്ത് സിനഡ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയോസ്‌കോറസ്, കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപോലീത്ത ഡോ.തോമസ് മാര്‍അത്തനാസിയോസ്, ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് എന്നിവരാണ് പ്രധാന മന്ത്രിയെ കാണുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *