റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കർഷക പ്രതിഷേധത്തിന്റെ സാഹചര്യത്തിൽ പഞ്ചാബിലെ ബിജെപി നേതാക്കളുടെ സുരക്ഷ വർദ്ധിപ്പിച്ചു

December 27, 2020 - 8:50 pm

ചണ്ഡീഗഡ്: കർഷക പ്രതിഷേധത്തിന്റെ സാഹചര്യത്തിൽ പഞ്ചാബിലെ ബിജെപി നേതാക്കളുടെ സുരക്ഷ വർദ്ധിപ്പിച്ചു.

കഴിഞ്ഞ മൂന്ന് മാസമായി ചില ബിജെപി നേതാക്കളുടെ വീടുകൾക്ക് പുറത്ത് കർഷകർ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മവാർഷികം ആഘോഷിക്കുന്നതു പോലും മിക്കയിടത്തും തടസ്സപ്പെട്ടു.

സ്ഥിതിഗതികളുടെ ഗൗരവം പരിഗണിച്ച് സംസ്ഥാന പോലീസ് ബിജെപിയുടെ പ്രാദേശിക നേതാക്കൾക്ക് പോലും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

കർഷക യൂണിയനുകൾ വീടുകൾ ഘരാവോ ചെയ്ത നേതാക്കൾക്കാണ് പ്രധാനമായും സുരക്ഷ ഒരുക്കുന്നതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

പ്രതിഷേധത്തിനായി കർഷകർ ദില്ലിയിലേക്ക് പോയാൽ പ്രതിഷേധക്കാരുടെ എണ്ണം കുറയുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നു. എന്നാൽ ടോൾ പ്ലാസകൾ, മാളുകൾ, ബിജെപി നേതാക്കളുടെ വീടുകൾ ഉൾപ്പെടെ 84 സ്ഥലങ്ങളിൽ പ്രതിഷേധക്കാരുടെ എണ്ണം വർദ്ധിക്കുകയാണ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *