റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാനന്തവാടി വള്ളിയൂർകാവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

December 26, 2020 - 5:22 pm

മാനന്തവാടി: വള്ളിയൂര്‍ക്കാവ് ഫയര്‍ സ്‌റ്റേഷന് സമീപം കാറും ബൈക്കും ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ചെറുകാട്ടൂര്‍ അമലനഗര്‍ നടുത്തറപ്പില്‍ നോബിന്‍ (31) ആണ് മരിച്ചത്. മാനന്തവാടി പെയിന്റ് ഹൗസ് ജീവനക്കാരനാണ്. 26/12/20 ശനിയാഴ്ച രാവിലെ കടയിലേക്ക് വരുന്ന വഴിയായിരുന്നു അപകടം.

ബൈക്കില്‍ കാറിടിച്ച ശേഷം നിലത്തു വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ നോബിനെ മാനന്തവാടി ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. യാത്രാമധ്യേ ഗുരുതരാവസ്ഥ യിലായതോടെ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചുവെങ്കിലും നോബിന്‍ മരിച്ചു. ഏക സഹോദരന്‍ സിബിന്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *