റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭിക്ഷാടനം നടത്തിയ ഇന്ത്യന്‍ യുവതി പോലീസ്‌ പിടിയിലായി: കദനകഥ കേട്ടതോടെ മനസലിഞ്ഞു

December 25, 2020 - 8:38 am

ദുബായ്‌: ജീവിത മാര്‍ഗ്ഗമായി ഭിക്ഷാടനം നടത്തിയ ഭിന്നശേഷിക്കാരിയായ ഇന്ത്യന്‍ യുവതി ദുബായ്‌ പോലീസിന്റെ പിടിയിലായി. .ഭര്‍ത്താവിന്റെ സമ്മര്‍ദ്ദം മൂലമാണ്‌ യുവതി മസ്‌ഊദമാത്തൂ യുഎഇയില്‍ എത്തിയത്‌. വളരെ കഷ്ടത നിറഞ്ഞതായിരുന്നു ഇവരുടെ ജീവിതം. ഭിന്നശേഷിക്കാരിയായ തന്നെ ഭര്‍ത്താവാണ്‌ ദുബായിലേക്ക് വിമാനം കയറ്റിയത്‌. യാജനയിലൂടെ വരുമാനം കണ്ടെത്താനായിരുന്നു ഇതെന്ന്‌ യുവതി പറഞ്ഞു.

ജനസാന്ദ്രമായ നായിഫിലൂടെ ഭിക്ഷാടനം നടത്തുന്നതിനിടെയാണ്‌ പോലീസ്‌ പിടിയിലായത്‌. നിരോധിത തൊഴിലെടുത്താല്‍ നിയമപ്രകാരം ഒരുമാസം തടവും നാടുകടത്തലുമാണ്‌ ശിക്ഷ. എന്നാല്‍ ജയിയിലെത്തിയ മസ്‌ഊദയുടെ കദനകഥ കേട്ട വനിതാ ജയില്‍ ഡയറക്ടര്‍ ലഫ്‌റ്റനന്‍റ് ‌ കേണല്‍ ജമീലാ ഖലീഫ അല്‍സ ആബിയുടെ മനസലിഞ്ഞു. നിവൃത്തിയില്ലാതെ നിരോധിത തൊഴിലെടുത്ത യുവതിക്കു മുന്നില്‍ നിയമവും നിയമ പാലകരും കണ്ണടച്ചു. മസ്‌ഊദയുടെ എല്ലാ സാമ്പത്തിക ബാദ്ധ്യതയും ലഫ്‌. കേണല്‍ ജമീല ഏറ്റെടുത്തു. സ്വദേശേേത്തക്കുളള വിമാന ടിക്കറ്റും നല്‍കി അവര്‍ മസ്‌ഈദയെ നാട്ടിലേക്ക്‌ തിരിച്ചയച്ചു. മനുഷ്യത്തമാണ്‌ ഏതൊരു ഭാവനക്കും അതീതമെന്ന്‌ ഒരിക്കല്‍കൂടി ദുബായ്‌ പോലീസ്‌ തെളിയിക്കുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *