റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനപുരം: ഇതര സംസ്ഥാന രത്‌ന വ്യാപാരികളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടുന്നതായി പരാതി .ചെന്നൈ സ്വദേശിയും രത്‌ന വ്യാപാരിയുമായ കെ പ്രകാശാണ് പരാതിയുമായി രംഗത്തെത്തിയത്. 17 ലക്ഷം രൂപ വിലയുളള രത്‌നം കൈക്കലാക്കിയാമ് കൊച്ചി സ്വദേശികളായ മൂവര്‍ സഘം തട്ടിപ്പ് നടത്തിയതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പ്രകാശ് പറഞ്ഞു. ജഗനാഥന്‍, ബാബുമോന്‍, റഫീക്ക് എന്നിവര്‍ക്കെതിരെയാണ് പരാതി.

2019 ല്‍ ജഗനാഥനാണ് രത്‌നം ആവശ്യപ്പെട്ട പ്രകാശിനെ സമീപിച്ചത് തിരുവനന്തപുരത്തെ മറ്റൊരാള്‍ക്ക് വേണ്ടിയാണെന്നും അറിയ്ച്ചു. അലക്‌സാന്‍ഡൈറ്റ് എന്ന 26.69 കാരറ്റ്തൂക്കമുളള രത്‌നമാണ് കൊണ്ടുവന്നത് .തിരുവനന്തപുരത്തുവച്ച് വിലയുറപ്പിച്ച് രത്‌നം കൈമാറി. വില കൊച്ചിയില്‍ നല്‍കാമെന്ന് ബാബുമോനും റഫീക്കും അറിയി്ച്ചു. കൊച്ചിയിലേക്ക തിരിച്ചുപോയി .ഒരുമാസത്തോളം താമസിച്ചെങ്കിലും മൂവരും പല കാരണങ്ങള്‍ പറഞ്ഞ് പണം നല്‍കി.യില്ല. പിന്നാലെ രത്‌നം തിരികെ നല്‍കാമെന്ന് പറഞ്ഞെങ്കെിലും ഒരുമാസം താമസിച്ചതിന്‍റെ ചെലവായി രണ്ട് ലക്ഷം രൂപ നല്‍കണമെന്ന് സംഘം അറിയിച്ചു.

തുടര്‍ന്ന് പണം സംഘടിപ്പിച്ച ബാബുമോനെ ബന്ധപ്പെട്ടെങ്കിലും രത്‌നം മോഷണം പോയെന്നും ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും അറിയിച്ചു. തൊണ്ടി മുതലായ രത്‌നം തിരിച്ചുകിട്ടാന്‍ പ്രതികള്‍ അപേക്ഷ നല്‍കിയെങ്കിലും ഓണര്‍ഷിപ്പ് തന്റെ പേരിലായതിനാല്‍ രത്‌നം പ്രതികള്‍ക്ക് കിട്ടിയില്ല. ചില പോലീസുകാരുടെ ഒത്താശയോടെ നടത്തിയ മോഷണ തട്ടിപ്പ് പൊളിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും പ്രകാശ് ആരോപിച്ചു. ഇത് സംബന്ധിച്ച ഡിജിപിക്ക് പരാതി നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *