റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെ പ്രതിരോധിക്കാൻ തങ്ങളുടെ വാക്സിന് സാധിക്കുമെന്ന് റഷ്യ

December 22, 2020 - 3:39 pm

മോസ്‌കോ: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി തങ്ങളുടെ വാക്‌സിനായ സ്പുട്‌നിക് 5ന് ഉണ്ടെന്ന് റഷ്യ വ്യക്തമാക്കി. സ്പുട്‌നിക്കിന്റെ ഫലപ്രാപ്തി സംബന്ധിച്ച വിശദീകരണവുമായി റഷ്യ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് തലവന്‍ കിറില്‍ ഡിമിത്രിവാണ് രംഗത്തെത്തിയിരിക്കുന്നത്.

ബ്രിട്ടനില്‍ കണ്ടെത്തിയിരിക്കുന്ന വൈറസിന് ഇരുപതോളം വകഭേദങ്ങളാണുള്ളത്. എന്നാൽ ,ലോകത്ത് ഇപ്പോള്‍ കണ്ടുപിടിച്ചിരിക്കുന്ന വാക്‌സിനുകള്‍ക്ക് വെല്ലുവിളിയാകും വിധത്തില്‍ വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ശാസ്ത്രീയ ഉപദേശകന്‍ മുഗെ സെവിക് പറയുന്നു.

വാക്‌സിന് വെല്ലുവിളിയാകും വിധത്തില്‍ വൈറസിന് ജനിതക മാറ്റം സംഭവിക്കണമെങ്കില്‍ വര്‍ഷങ്ങളെടുക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്. കൂടാതെ മരണ നിരക്ക് ഉയരുമെന്നോ വാക്‌സിനുകളെയോ ചികിത്സയെയോ ബാധിക്കുമെന്നോ പറയാന്‍ കഴിയില്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *