റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫ്‌ളാറ്റ്‌ തട്ടിപ്പുകേസില്‍ ഹീരാ ബാബുവിന്‍റെ ജാമ്യം റദ്ദാക്കി

December 14, 2020 - 4:48 pm

കൊച്ചി: ഫ്‌ളാറ്റ് ‌തട്ടിപ്പുകേസില്‍ പ്രതിയായ ഹീര കണ്‍സ്‌ട്രക്ഷന്‍സ്‌ എംഡി ഹീരാബാബുവിന്‍റെ ജാമ്യം കോടതി റദ്ദാക്കി. ജാമ്യ ഉപാധികള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ്‌ കോടതിയുടെ നടപടി. പ്രതിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഗണിച്ചായിരുന്നു പ്രതിക്ക്‌ കോടതി ജാമ്യം അനുവദിച്ചിരുന്നത്‌.

ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് ‌ വിടി രമ ഉള്‍പ്പടെയുളളവരുടെ ഫ്‌ളാറ്റ്‌ , ഉടമകള്‍ അറിയാതെ കവടിയാറിലുളള എസ്‌ബിഐ ശാഖയില്‍ 65 ലക്ഷം രൂപക്ക്‌ പണയം വെച്ച കേസിലാണ്‌ ഹീരാ ബാബു അറസ്റ്റിലായത്‌. പിന്നീട്‌ കോടതി പ്രതിക്ക്‌ ജാമ്യം അനുവദിച്ചെങ്കിലും എല്ലാശനിയാഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥന്‍റെ മുമ്പില്‍ ഹാജരാവണമന്ന വ്യസ്ഥയിലായിരുന്നു . എന്നാല്‍ പ്രതി ഹാജരായില്ല.

എറണാകുളത്തും കൊട്ടിയത്തുമുളള സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലായിരുന്നതിനാലാണ്‌ ഹാജരാകാന്‍ കഴിയാതിരുന്നതെന്ന്‌ പ്രതി കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ പ്രതിക്ക്‌ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും, ആശുപത്രി പിആര്‍ഒയുടെ നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയെന്നുമായിരുന്നു ഡോക്ടറുടെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ പ്രതി ശ്രമിച്ചെന്ന്‌ കണ്ടെത്തി ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ ജിപി ജയകൃഷ്‌ണന്‍ പ്രതിയുടെ ജാമ്യം റദ്ദാക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *