റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പികുന്നുവെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധം, 2022 മാര്‍ച്ചുവരെ നിലവിലുളള നിരക്ക് തുടരും. കെഎസ് ഇബി

December 13, 2020 - 8:04 am

തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നുവെന്ന തരത്തില്‍ മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെ ന്ന് സംസ്ഥാന വൈദ്യുതി ബോര്‍ഡ് അറിയിച്ചു. 2018 മുതല്‍ 2022 വരെയുളള കാലയിളവിലേക്ക് റെഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ചിട്ടുളള നിരക്കാണ് നിലവിലുളളത്. നിരക്കില്‍ മാറ്റം ആവശ്യമുണ്ടെങ്കില്‍ ഇടക്കാല പരിശോധനക്കായി കെഎസ്ഇബി റെഗുലേറ്ററി കമ്മീഷനെ സമീപിക്കണം.

2020 മാര്‍ച്ചില്‍ കമ്മീഷനെ സമീപിച്ച് നിരക്കില്‍ വ്യത്യാസം വരുത്തണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിട്ടില്ല. 2022 മാര്‍ച്ച 31 വരെ നിലവിലുളള നിരക്കില്‍ തുടരും. കോവിഡ് പാശ്ചാത്തലത്തില്‍ ഉപഭോക്ത്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഇന്ധന സര്‍ച്ചാര്‍ജ് ഈടാക്കുന്നത് മാറ്റി വെച്ചിരിക്കുകയാണ്. അത് സംബന്ധിച്ച് യാതൊരു തീരുമാനവും എടുത്തിട്ടില്ലൈന്നും കെഎസ്ഇബി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *