റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ നേതാവ് ഇഡി കസറ്റഡിയില്‍

December 13, 2020 - 8:14 am

തിരുവനന്തപുരം: ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ നേതാവ് റൗഫ് ഷെരീഫിനെ എന്‍ഫോഴ്‌സ് ഡയറക്ട്രേറ്റ് കസറ്റഡിയിലെടുത്തു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് കസ്റ്റഡിയലെടുത്തത്. കൊല്ലം അഞ്ചല്‍ ചുണ്ട സ്വദേശിയാണിയാള്‍. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് മസ്‌ക്കറ്റിലേക്ക് കടക്കുന്നതിനുളള ശ്രമത്തിനിടെയാണ് പിടിയിലാവുന്നത്. മസ്‌ക്കറ്റിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതറിഞ്ഞ ഇഡി ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ കാത്തുനിന്ന് ഇമിഗ്രേഷന്‍ പരിശോധനക്ക് മുമ്പ് പുലര്‍ച്ചെ അഞ്ചരയോടെ പിടികൂടുകയായിരുന്നു.

ഹാഥ്രസ് സംഭവത്തിന് പിന്നാലെയുളള പ്രതിഷേധത്തിന് പണമെത്തിച്ചതുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശ് പോലീസ് ഇയാളെ അന്വേഷിച്ചിരുന്നു. ഡല്‍ഹി കലാപത്തില്‍ പണമൊഴുക്കിയതില്‍ ഇഡിയും തെരയുകയായിരുന്നു.
ഖത്തര്‍ , ഒമാന്‍ എന്നിവിടങ്ങളില്‍ നിന്ന് റൗഫിന്റെ അക്കൗണ്ടിലേക്ക് അനധികൃതമായി പണം എത്തിയിരുന്നുവെന്ന സൂചനയെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയതെന്ന് അറിയുന്നു. 2020 ഡിസംബര്‍ 12ന് ശനിയാഴ്ച രാവിലെ ഏഴരക്കുളള സലാം എയര്‍വയ്‌സില്‍ മസ്‌ക്കറ്റിലേക്കുളള യാത്രക്കായി എത്തിയ റൗഫ് ബാഗേജ് പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. ഇമിഗ്രേഷന്‍ ഹാളിലേക്ക് കടന്നപ്പോഴാണ് കസ്റ്റഡിയിലെടുക്കുന്നത്.

നടപടികള്‍ പൂര്‍ത്തിയാക്കി പന്ത്രണ്ടരയോടെ കൊണ്ടുപോയി ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്ന അഞ്ചല്‍ ചന്തമുക്കിന് സമീപത്തെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ക്യമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ വീടിന് മുമ്പില്‍ പ്രതിഷേധിച്ചു.വിവിധ സ്റ്റേഷനുകളില്‍നിന്നുളള പോലീസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. അഞ്ചലില്‍ പ്രകടനം നടത്തുകയും റോഡ് ഭാഗീകമായി ഉപരോധിക്കുകയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *