റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വപ്‌ന സുരേഷിന് ജയിലില്‍ ഭീഷണിയുണ്ടെന്ന പരാതി ജയില്‍ ഡിഐജി അന്വേഷിക്കും

December 13, 2020 - 7:57 am

തിരുവനന്തപുരം: നയതന്ത്ര ബാഗിലൂടെയുളള സ്വര്‍ണ്ണ കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിന് ജയിലില്‍ ഭീഷണിയുണ്ടെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ മദ്ധ്യമേഖലാ ജയില്‍ ഡിഐജി യെ ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് ചുമതലപ്പെടുത്തി. അവര്‍ കഴിഞ്ഞിരുന്ന മറ്റു ജയിലുകളിലും വിശദമായ അന്വേഷണം നടത്തും.

അവര്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം അട്ടകുളങ്ങര ജയിലില്‍ ദക്ഷിണ മേഖലാ ഡിഐജി അന്വേഷണം നടത്തി പരാതിയില്‍ കഴമ്പില്ലായെന്ന് കണ്ടതിനെ തുടര്‍ന്നാണ് മറ്റുജയിലുകളിലും അന്വേഷണം നടത്താന്‍ ജയില്‍ മേധാവി നിര്‍ദ്ദേശിച്ചത്. സ്വപ്‌നക്ക് എറണാകുളം വിയ്യുൂര്‍ ജയിലുകളില്‍ ഭീഷണി ഉണ്ടായോ എന്നന്വേഷിക്കും.

ആദ്യ ഘട്ടങ്ങളില്‍ സ്വപ്‌ന എറണാകുളം തൃശൂര്‍ ജയിലുകളിലായിരുന്നു. കൊഫേപോസ ചുമത്തിയ ശേഷമാണ് അട്ടകുളങ്ങര വനിത ജയിലിലേക്ക് മാറ്റിയത്. പോലീസെന്നും, ജയിലുദ്യോഗസ്ഥരെന്നും തോന്നിപ്പിക്കുന്ന രണ്ടുപേര്‍ ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്‌നയുടെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഉന്നതര്‍ക്കെതിരെ മൊഴിനല്‍കിയാല്‍ കുടുംബത്തോടെ ഇല്ലാതാക്കുമെന്നായിരുന്നു ഭീഷണി. കോടതി നിര്‍ദ്ദേശ പ്രകാരം സ്വപ്‌നയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *