റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വോട്ടുചെയ്യാന്‍ സഹായിയായി വന്ന യുവാവിനോട്‌ ക്രുദ്ധനായി വയോധികന്‍

December 9, 2020 - 5:20 pm

പോത്തന്‍കോട്‌ : വിടടാ എന്നെ കൈവിടെടാ, എന്‍റെ വോട്ട്‌ ഞാന്‍ ചെയ്‌തോളാം എന്ന്‌ ഉച്ചത്തിലുളള ആക്രോശം കേട്ടാണ്‌ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തകര്‍ ബൂത്തിന്‌ സമീപത്തേക്ക്‌ ഓടിയെത്തിയത്‌. വയോധികനെ വോട്ടുചെയ്യിക്കാനെത്തിയ സഹായി അദ്ദേഹത്തിന്‍റെ താല്‍പര്യത്തിനെതിരായി മറ്റൊരു ചിഹ്നത്തിലേക്ക്‌ നിര്‍ബ്ബന്ധിച്ച്‌ കൈ കൊണ്ടുപോയപ്പോഴാണ്‌ അദ്ദേഹം ആക്രോശിച്ചത്‌. ശബ്ദം കേട്ടെത്തിയ പ്രവര്‍ത്തകര്‍ കാര്യം തിരക്കിയെത്തി.

പോത്തന്‍കോട്‌ വാവറയമ്പലം വാര്‍ഡില്‍ തച്ചപ്പളളി എല്‍പി സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ ഉച്ചക്ക്‌ രണ്ടരയോടെയാണ്‌ സംഭവം എളളിവിള സ്വദേശി നടരാജനെ (68) വോട്ട്‌ ചെയ്യിക്കാന്‍ ബന്ധുവായ യുവാവ്‌ സഹായിയായി എത്തിയതായിരുന്നു. യുവാവുമായി പറഞ്ഞുവച്ചിരുന്ന സ്ഥാനാര്‍ത്ഥിയുടെ എതിരാളിയിലേക്ക്‌ നീണ്ട നടരാജന്‍റെ കൈ അടുത്ത സ്ഥാനാത്ഥിയുടെ ചിഹ്നത്തിലേക്ക്‌ ബലമായികൊണ്ടുപോകാന്‍ ശ്രമിച്ചപ്പോഴാണ്‌ നടരാജന്‍ ക്രുദ്ധനായി ശബ്ദം ഉയര്‍ത്തിയത്‌.

വിവരം പാര്‍ട്ടിക്കാര്‍ അറിഞ്ഞതോടെ വോട്ടിംഗ്‌ നിര്‍ത്തിവയ്‌പ്പിച്ചു. വാക്കേറ്റമൂണ്ടായി കാര്യങ്ങള്‍ക്ക്‌ തീര്‍പ്പുണ്ടാക്കിയിട്ട്‌ വോട്ടിംഗ്‌ തുടര്‍ന്നാല്‍ മതിയെന്ന്‌ പ്രവര്‍ത്തകര്‍ വാശിപിടിച്ചു. സംഭവം ഗൗരവമായതോടെ യുവാവ്‌ സ്ഥലത്തുനിന്നും മുങ്ങി. ഇതിനിടെ ബൂത്തിന്‌ പുറത്തുണ്ടായിരുന്ന കെപിസിസി സെക്രട്ടറി വിനോദ്‌ കൃഷ്‌ണ പോലീസിനേയും കളക്ടറേയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോത്തന്‍കോട്‌ എസ്‌.‌.എച്ച്‌ ഒ.ഡി . ഗോപിക്ക്‌ നടന്നസംഭവങ്ങള്‍ വിവരിച്ച്‌ പ്രിസൈഡിംഗ്‌ ഓഫീസര്‍ പരാതി നല്‍കി കഴിഞ്ഞാണ്‌ വോട്ടിംഗ്‌ പുനരാരംഭിച്ചത്‌. പോത്തന്‍കോട്‌ പോലീസ്‌ ഇപ്പോള്‍ യുവാവിനെ തെരയുകയാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

One Comment on “വോട്ടുചെയ്യാന്‍ സഹായിയായി വന്ന യുവാവിനോട്‌ ക്രുദ്ധനായി വയോധികന്‍”

Leave a Reply

Your email address will not be published. Required fields are marked *