റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബെംഗളൂരു: രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി സൂപ്പര്‍ താരം രജനീകാന്ത് മൂത്ത സഹോദരന്‍ സത്യനാരായണ റാവുവിനെ ബെംഗളൂരുവിലെത്തി കണ്ടു. കൈകൂപ്പി രജനീകാന്ത് സഹോദരനില്‍ നിന്ന് അനുഗ്രഹം തേടുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഈ മാസം 31ന് പുതിയ പാര്‍ട്ടി രൂപികരിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

യുദ്ധകാലാടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനും പ്രചരണം ആരംഭിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറങ്ങുന്നതിനു മുമ്പ് രജനികാന്ത് തന്റെ ഏറ്റവും പുതിയ ചിത്രം അന്നാഥെയുടെ ചിത്രീകരണം പൂര്‍ത്തിയാകേണ്ടതായുണ്ട് . ശിവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ 40 ശതമാനം ഇനിയും ചിത്രീകരിക്കാനുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *