റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച് വരികയാണെന്നും ഈ വര്‍ഷം ഇതുമായി ബന്ധപ്പെട്ട് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ഒരു ട്രില്യണ്‍ ഡോളറിലധികം ചിലവ് വരുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ട്. ഇത്രയും തുക സൈബര്‍ കുറ്റവാളികളുടെ ഒരു വര്‍ഷത്തെ വരുമാനമാണെന്ന് ചുരുക്കം2018ന് ശേഷം സൈബര്‍ കുറ്റകൃത്യത്തില്‍ 50 ശതമാനത്തിലധികം വര്‍ധനയാണ് രേഖപ്പെടുത്തുന്നതെന്നും സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്റ് ഇന്റര്‍നാഷണല്‍ സ്റ്റഡീസുമായി (സിഎസ്ഐഎസ്) സഹകരിച്ച് മക്അഫി കോര്‍പ്പറേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓണ്‍ലൈന്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ ചെലവ് ആഗോള സാമ്പത്തിക ഉല്‍പാദനത്തിന്റെ ഒരു ശതമാനത്തിലധികം ആണെന്നും ഇത് സാമ്പത്തികേതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും റിപ്പോര്‍ട്ട് ആശങ്കപ്പെടുന്നുണ്ട്.ഫിഷിംഗ്, ബിസിനസ് ഇമെയില്‍ ഏറ്റെടുക്കല്‍, സ്‌പൈവെയര്‍, ക്രിപ്‌റ്റോ കറന്‍സി മോഷണം എന്നിവയുള്‍പ്പെടെ നിരവധി ആക്രമണങ്ങളുടെ വര്‍ദ്ധനവാണ് ഗവേഷകര്‍ ചൂണ്ടികാട്ടിയത്. സാങ്കേതിക വിദ്യകള്‍ വികസിക്കുന്നതിനനുസരിച്ച് പുതിയ സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ധിക്കുകയാണ്- മക്അഫീയിലെ ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ സ്റ്റീവ് ഗ്രോബ്മാന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *