റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരിവനന്തപുരം: വിഎസ് അച്ച്യുതാനന്ദന്‍ വോട്ടുചെയ്യാനായി ഇക്കുറി ആലപ്പുഴയിലേക്കില്ല. പ്രായാധിക്യം മൂലമുളള ആരോഗ്യപ്രശ്‌നങ്ങളാണ് കാരണം. ഇതാദ്യമായാണ് വോട്ടുരേഖപ്പെടുത്തുന്നതില്‍ നിന്നും വിഎസ് വിട്ടുനില്‍ക്കുന്നത്.

കോവിഡ് രോഗ ബാധിതനായതിനെ തുടര്‍ന്നുളള ആരോഗ്യ പ്രശ്‌നങ്ങളുളളതിനാല്‍ കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയും ഇക്കുറി വോട്ടുചെയ്യാന്‍ പോവില്ല.കോവിഡ് മുക്തനായെങ്കിലും ആന്റണി ഡല്‍ഹിയില്‍ വിശ്രമത്തിലാണ്.

ഇടത് നേതാക്കളായ എസ് രാമചന്ദ്രന്‍ പിളള, എംഎ ബേബി, സി.ദിവാകരന്‍, മന്ത്രി കടകംപളളി സുരേന്ദ്രന്‍,കോണ്‍ഗ്രസ് നേതാക്കളായ എംഎംഹസന്‍, വിഎം സൂധഝീരന്‍,കെ മുരളീധരന്‍,ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്‍ ,ഒ രാജഗോപാല്‍ സുരേഷ് ഗോപി എന്നിവര്‍ തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *