റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പനാജി: ഐ.എസ്‌.എല്‍ ഫുട്ബാളിൽ ജംഷഡ് പൂർ എഫ് സി ക്കു മുന്നിൽ എ ടി കെ മോഹൻ ബഗാന് തോൽവി. ഈ സീസണിൽ തോൽവിയെന്തെന്നറിയാത്ത എ.ടി.കെ. മോഹന്‍ബഗാനെ അക്ഷരാർത്ഥത്തിൽ മൂക്കു കയറിട്ട് പിടിച്ചു നിർത്തുകയായിരുന്നു ജംഷഡ്‌പുര്‍ എഫ്‌.സി. തിങ്കളാഴ്ച(07/12/2020) നടന്ന കളിയില്‍ ഒന്നിനെതിരേ രണ്ടു ഗോളിനാണ്‌ എ.ടി.കെയെ ജംഷഡ്‌പുര്‍ മറികടന്നത്‌. ജംഷഡ്പൂരിന്റെ ഏഴാം സീസണിലെ ആദ്യജയം കൂടിയായിരുന്നു ഇത്‌. ഇരട്ടഗോളോടെ നെറിയസ്‌ വാല്‍സ്‌കിസ്‌ തിളങ്ങിയ മത്സരത്തില്‍ എ.ടി.കെയുടെ ആശ്വാസഗോള്‍ റോയ്‌ കൃഷ്‌ണയുടെ വകയായിരുന്നു.

തിലക്‌ മൈദാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലുടനീളം മികച്ച കളി കെട്ടഴിച്ചത്‌ ജംഷഡ്‌പുരായിരുന്നു. കഴിഞ്ഞ കളിയില്‍നിന്നു രണ്ടു മാറ്റം വരുത്തിയാണ്‌ പരിശീലകന്‍ ഓവന്‍ കോയല്‍ ജംഷഡ്‌പുരിനെ കളത്തിലിറക്കിയത്‌. 30, 66 മി​നി​റ്റു​ക​ളിലായിരുന്നു വാല്‍സ്‌കിസിന്റെ ഗോളുകൾ. 80-ാം മി​നി​റ്റി​ലായിരുന്നു റോ​യ് കൃ​ഷ്ണയുടെ ആശ്വാസ ഗോൾ. തു​ട​ര്‍​ച്ച​യാ​യ നാ​ലാം മത്സ​ര​ത്തി​ലും റോ​യ് കൃ​ഷ്ണ വ​ല​ കു​ലു​ക്കി എന്നതും എടുത്തു പറയേണ്ടതാണ്. ജയത്തോ​ടെ അ​ഞ്ച് പോ​യി​ന്‍റു​മാ​യി ജം​ഷ​ഡ്പു​ര്‍ ഏ​ഴാം സ്ഥാ​ന​ത്തെ​ത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *