റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഴിമതി സര്‍ക്കാരിന്റെ നെഞ്ചിലേക്ക് താമര കുത്തിയിറക്കണം. ബാക്കി അയ്യപ്പന്‍ നോക്കിക്കോളും – കൃഷ്ണകുമാർ

December 7, 2020 - 2:36 pm

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനു വേണ്ടി വോട്ടു ചെയ്യുന്നവർ ശ്രീധര്‍മ്മ ശാസ്താവിനെ മനസില്‍ ധ്യാനിച്ച്‌ വോട്ടുചെയ്യണമെന്നും ബാക്കി അയ്യപ്പന്‍ നോക്കിക്കോളുമെന്നും കൃഷ്ണകുമാര്‍.

അഴിമതി സര്‍ക്കാരിന്റെ നെഞ്ചിലേക്ക് താമര കുത്തിയിറക്കണമെന്നും അത് മാത്രമാണ് നമ്മുടെ ജോലിയെന്നും കൃഷ്ണകുമാർ പറഞ്ഞു.

ബിജെപി ജയിക്കും. ഭരണം ബിജെപിക്ക് തന്നെയായിരിക്കുമെന്നും കൃഷ്ണകുമാര്‍ തിരുവനന്തപുരം നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പറഞ്ഞു.

‘എട്ടാം തിയതി രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ച്‌ പ്രാര്‍ത്ഥിച്ച്‌ ബൂത്തിലേക്ക് ചെല്ലണം. ബൂത്തിലെത്തി ബാലറ്റ് മെഷീന് മുന്നിലേക്ക് ചെന്ന് ശ്രീധര്‍മ്മ ശാസ്താവിനെ മനസില്‍ ധ്യാനിക്കുക. എന്നിട്ട് ഈ അധോലോക അഴിമതി സര്‍ക്കാരിന്റെ നെഞ്ചിലേക്ക് ആ താമരയങ്ങ് കുത്തിയിറക്കണം. എന്നിട്ട് വിജയശ്രീലാളിതനായി വീട്ടിലേക്ക് തിരിച്ചുപോവാം. നമ്മുടെ ജോലി അതാണ്. ബാക്കി അയ്യപ്പന്‍ നോക്കിക്കോളും. നമ്മുടെ സ്ഥാനാര്‍ത്ഥികള്‍ വന്‍വിജയത്തോടെ ജയിക്കും. എന്നാണ് കൃഷ്ണകുമാറിൻ്റെ പ്രസംഗം

തിരുവനന്തപുരം കോര്‍പറേഷന്‍ നമ്മള്‍ ജയിക്കും. നമ്മള്‍ ഭരിക്കും. അതിന് യാതൊരു സംശയവുമില്ല. സ്വാമിയേ ശരണമയ്യപ്പ’, എന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *