റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എം. ശിവശങ്കർ യൂണിടാക്കിന് കൂടുതല്‍ കരാറുകള്‍ വാഗ്ദാനം ചെയ്തെന്ന് വിജിലൻസ്

December 6, 2020 - 5:48 pm

തിരുവനന്തപുരം: എം. ശിവശങ്കർ യൂണി ടാക്കിന് കൂടുതല്‍ കരാറുകള്‍ വാഗ്ദാനം ചെയ്തെന്ന് വിജിലൻസ്. എം. ശിവശങ്കറിന് എതിരെ കൂടുതല്‍ തെളിവുകളാണ് വിജിലൻസ് നിരത്തുന്നത്. കൂടാതെ ഹൈദരാബാദിലെ യുഎഇ കോണ്‍സുലേറ്റ് നിര്‍മാണ കരാറും കെ-ഫോണ്‍ ഉപകരാറും വാഗ്ദാനം ചെയ്തതായി വിജിലന്‍സ് കണ്ടെത്തി.

സ്വര്‍ണക്കടത്ത് കേസ് പ്രതി കെ.ടി. റമീസ് കോണ്‍സുലേറ്റ് നിര്‍മാണത്തില്‍ പങ്കുചേരാന്‍ പദ്ധതിയിട്ടതായി എന്‍ഐഎയും കണ്ടെത്തിയിരുന്നു.

ഇതോടൊപ്പം ലൈഫ് മിഷന്‍ കരാറില്‍ വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിര്‍മാണം പരിശോധിക്കാന്‍ വിജിലന്‍സ് പുതിയ സംഘത്തെ രൂപീകരിച്ചു. ലൈഫ് മിഷന്‍ എഞ്ചിനീയറെയും പിഡബ്ല്യുഡി ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയ സംഘമാണ് രൂപീകരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *