തിരുവനന്തപുരം: ക്രിസ്മസ് കിറ്റ് വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പരസ്യമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് യു ഡി എഫ് കൺവീനർ എം എം ഹസൻ . പെരിയ കേസിലെ സുപ്രിംകോടതി വിധി മുഖ്യമന്ത്രിക്കേറ്റ കനത്ത തിരിച്ചടിയാണെന്നും കേസിന് വേണ്ടി സർക്കാർ ചെലവഴിച്ച ഖജനാവിലെ പണം മുഖ്യമന്ത്രിയും പാർട്ടിയും തിരിച്ചടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികളുമായി കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വേദി പങ്കിട്ടത് അവർ വെൽഫയർ പാർട്ടിയാണെന്ന് തിരിച്ചറിയാതെയാണെന്നും യു ഡി എഫ് കൺവീനർ പറഞ്ഞു. കേരളത്തിൽ എവിടെയും വെൽഫയർ പാർട്ടിയുമായി യുഡിഎഫിന് സഖ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു



