റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിജിലന്‍സ് റിപ്പോര്‍ട്ട് കൂടിയാലോചനകള്‍ക്ക് ശേഷം മതിയെന്ന്, വിജിലന്‍സിന് നിലപാട് മാറ്റം

November 30, 2020 - 7:51 am

തിരുവനന്തപുരം: കെഎസ്എഫ് ഇയില്‍നടന്ന റെയ്ഡിലെ റിപ്പോര്‍ട്ട് കൂടിയാലോചനകള്‍ക്കുശേഷം മാത്രം മതിയെന്ന് വിജിലന്‍സ്. സമ്മര്‍ദ്ദമേറിതോടെയാണ് വിജിലന്‍സിന്റെ നിലപാട് മാറ്റം. ഉദ്യോഗസ്ഥ നടപടി ശുപാര്‍ശ ചെയ്തു കൊണ്ടുളള റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് കൈമാറാനായിരുന്നു നേരത്തേയുളള തീരുമാനം. ഗൂഡാലോചന നടന്നെന്ന ആരോപണവുമായി മുതിര്‍ന്ന സിപിഎം നേതാക്കളടക്കം രംഗത്തെത്തിയതോടെയാണ് വിജിലന്‍സ് പ്രതിരോധത്തിലായത്.

വിശദമായ കൂടിയാലോചനകള്‍ക്കു ശേഷം മാത്രം തുടര്‍ നടപടികള്‍ മതിയെന്നും ഡയറക്ടര്‍ സുദേഷ്‌കുമാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമ്മര്‍ദ്ദം ഏറിയതോടെ റെയ്ഡില്‍ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥരടക്കം അതൃപ്തരാണെന്നാണ് സൂചന. എന്നാല്‍ വിജിലന്‍സ് പരിശോധന നടന്ന 36 ശാഖകളിലും ആഭ്യന്തര ഓഡിറ്റ് നടത്താന്‍ കെഎസ് എഫ് ഇ തീരുമാനിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *