റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

34 ലക്ഷം രൂപമുടക്കി 007 എന്ന ജയിംസ് ബോണ്ട് നമ്പർ സ്വന്തമാക്കി യുവാവ്

November 28, 2020 - 4:05 pm

അഹമ്മദാബാദ്: 34 ലക്ഷം രൂപമുടക്കി 007 എന്ന ജയിംസ് ബോണ്ട് നമ്പർ സ്വന്തമാക്കി അഹമ്മദാബാദുകാരനായ ആഷിക് പട്ടേല്‍.

39.5 ലക്ഷം രൂപയുടെ എസ്‌യുവിക്ക് വേണ്ടിയാണ് 34 ലക്ഷത്തിന് 007 ആഷിക് സ്വന്തമാക്കിയത്. വാഹനത്തിന്റെ വിലയോളം തന്നെ നമ്പറിന് വേണ്ടിയും ചെലവാക്കിയത് ചർച്ചയാക്കുന്നു. കടുത്ത വിമർശനവും ആഷിക്ക് പട്ടേലിന് നേരിടേണ്ടി വന്നു.

ജിജെ 01 ഡബ്ല്യുഎ 007 എന്നാണ് ആഷിക്കിന്റെ എസ്‌യുവിയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍. ഈ നമ്പര്‍ ലഭിച്ചത് അപ്രതീക്ഷിത ഭാഗ്യമെന്നാണ് ആഷിക്കിൻ്റെ പ്രതികരണം. തന്റെ ആദ്യ വാഹനത്തിന് 007 എന്ന നമ്പര്‍ ലഭിച്ചു. തന്നെ സംബന്ധിച്ചിടത്തോളം ഭാഗ്യസംഖ്യയാണ് 007.

2020 നവംബര്‍ 23നായിരുന്നു നമ്പറിന്റെ ലേലം. 25,000 രൂപയിലാണ് ലേലം ആരംഭിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ 25 ലക്ഷമായി ലേലത്തുക ഉയര്‍ന്നു. രാത്രി 11.53നാണ് ആഷിക് ലേലം സ്വന്തമാക്കിയത്. ഈ അടുത്ത കാലത്ത് ഇത്രയധികം രൂപ ലേലത്തുകയായി കിട്ടിയിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *