തിരുവനന്തപുരം: സംസ്ഥാനത്ത് പത്തും പന്ത്രണ്ടും ക്ലാസുകള്‍ ജനുവരിയില്‍ ആരംഭിക്കും. പത്തും പന്ത്രണ്ടും ക്ലാസുകളിലെ അധ്യാപകരില്‍ പകുതി വീതം
2020 ഡിസംബര്‍ 17 മുതല്‍ സ്കൂളുകളിലെത്താന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിരുന്നു
എസ്എസ്എല്‍സി, പ്ലസ് ടു വാര്‍ഷിക പരീക്ഷകള്‍ക്കുള്ള മുന്നൊരുക്കവും
ആരംഭിച്ചു. വിക്ടേഴ്സിലെ എസ്എസ്എല്‍സി, പ്ലസ് ടു ഓണ്‍ലൈന്‍ ക്ലാസുകള്‍ ജനുവരിയില്‍ പൂര്‍ത്തിയാക്കും. 10, പ്ലസ് ടു ക്ലാസുകളിലെ പാഠങ്ങള്‍ കൂടുതലായി വിക്ടേഴ്സില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഡിസംബറില്‍ സ്കൂളുകളിലെത്തുന്ന അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെ വിക്ടേഴ്സിലൂടെ നല്കിയ പാഠങ്ങള്‍ പഠിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനുള്ള പഠന പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴി ഉറപ്പാക്കണം. റിവിഷന്‍ ക്ലാസുകള്‍ക്കുവേണ്ടി തയ്യാറെടുപ്പുകള്‍ നടത്തണം തുടങ്ങിയവയാണ് അധ്യാപകരുടെ ചുമതലകള്‍.
കുട്ടികള്‍ക്ക് സ്കൂളിലെത്താന്‍ സാഹചര്യമുണ്ടാകുമ്പോള്‍ പ്രാക്ടിക്കല്‍ ക്ലാസുകളും ഇതുവരെ നല്കിയ ഡിജിറ്റല്‍ ക്ലാസുകളെ അടിസ്ഥാനമാക്കിയുള്ള റിവിഷന്‍ ക്ലാസുകളുമാണ് നല്‍കുക. തുടര്‍ന്ന് വാര്‍ഷികപരീക്ഷ നടത്തും. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുള്ള സ്ഥിതിഗതികള്‍കൂടി പരിഗണിച്ചശേഷമേ സ്കൂള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ.
ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്, ഡിജിഇ കെ. ജീവന്‍ബാബു എന്നിവരുമായി ചര്‍ച്ച നടത്തി.
