റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആര്‍ജെഡി തന്റെ എംഎല്‍എമാരെ റാഞ്ചാന്‍ ശ്രമിക്കുകയാണെന്ന് ജിതന്‍ റാം മാഞ്ജി

November 26, 2020 - 11:05 pm

പട്‌ന: ആര്‍ജെഡി തന്റെ മൂന്ന് എംഎല്‍എമാരെയും റാഞ്ചാന്‍ ശ്രമിക്കുകയാണെന്ന് ഹിന്ദുസ്ഥാനി അവാം മോര്‍ച്ച(എച്ച്എഎം) അദ്ധ്യക്ഷന്‍ ജിതന്‍ റാം മാഞ്ജി. ആരോപണത്തെ പിന്തുണച്ച് വിഐപി അദ്ധ്യക്ഷന്‍ മുകേഷ് സാഹ്നിയും രംഗത്തെത്തി. ആര്‍ജെഡിക്ക് അധികാരം എങ്ങനെയും കിട്ടണമെന്ന ആഗ്രഹമാണ്. അവരുടെ നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കണം. അതിന് വേണ്ടിയാണവര്‍ കുതിരക്കച്ചവടം നടത്താനൊരുങ്ങുന്നതെന്ന് ജിതന്‍ റാം മാഞ്ജി പറഞ്ഞു.

എച്ച്എഎമ്മിന് നാല് എംഎല്‍എമാരാണുള്ളത്. ഇതില്‍ ഒരാള്‍ മാഞ്ജിയുടെ മകന്‍ സന്തോഷാണ്. തങ്ങളുടെ നാല് എംഎല്‍എമാരുമായും ബന്ധം പുലര്‍ത്തുന്നുണ്ട്. അവര്‍ക്ക് പാര്‍ട്ടിയിലും മുഖ്യമന്ത്രി നിതീഷ് കുമാറിലും വിശ്വാസമുണ്ട്. ആര്‍ജെഡിക്ക് ശരിയായ സമയത്ത് മറുപടി നല്‍കുമെന്ന് മുകേഷ് സാഹ്നി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *