റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി ജയിലില്‍ ജീവനൊടുക്കി

November 27, 2020 - 6:33 am

ചാവക്കാട്: പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ചാവക്കാട് ജയിലിലായിരുന്ന പ്രതി തൂങ്ങി മരിച്ചു. തൃശൂര്‍ കുട്ടനെല്ലൂര്‍ കുരുതുകുളങ്ങര വീട്ടില്‍ ബെന്‍സണ്‍ (22) ആണ് തൂങ്ങി മരിച്ചത്. വ്യാഴാഴ്ച (26/11/2020) ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവം .ജയിലിലെ വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്ന മുറിയിലെ ഫാനിലാണ് തൂങ്ങിമരിച്ചത്. കഴിഞ്ഞ മാസം 13 നാണ് പ്രതി റിമാന്റിലായത്.

2019 ഒക്ടോബര്‍ 15ന് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതായിരുന്നു. വിയ്യൂര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി മനസിലായി .എന്നാല്‍ ഇരുവരേയും കണ്ടത്താനായില്ല. തുടര്‍ന്ന കേസ് ക്രൈം ബ്രാഞ്ചിന് കൈമാരി. ഇതിനിടെ പെണ്‍കുട്ടിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ അച്ഛന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി.

തുടര്‍ന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ സിഡി ശ്രീനിവാസന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം പ്രതിയേയും പെണ്‍കുട്ടിയേയും കര്‍ണ്ണാടകത്തിലെ തുംകൂര്‍ ജില്ലയിലെ ടാകത്യൂര്‍ ഗ്രാമ പ്രദേശത്തുനിന്ന് കണ്ടെത്തി. പെണ്‍കുട്ടിയുമായി പ്രതി പോയതറിഞ്ഞ് ഗര്‍ഭിണിയായിരുന്ന ഇയാളുടെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *