ആലുവ: മോഷ്ടിക്കാനിറങ്ങിയ കള്ളൻ അലാറം മുഴങ്ങിയതോടെ പേടിച്ച് സ്ഥലം വിട്ടു. പറവൂര്‍ കവലയിലെ സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ 24-11-2020 ചൊവ്വാഴ്ച പുലര്‍ച്ച രണ്ടോടെയാണ് സംഭവം.
സൂപ്പർ മാർക്കറ്റിന്റെ ഷട്ടറിന്റെ താഴ് തകര്‍ത്ത് മോഷ്ടാവ് അകത്ത് കടക്കുകയായിരുന്നു. തുടർന്ന് മേശ കുത്തിത്തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് അലാറം മുഴങ്ങിയത്. ഇതോടെ പൊലീസ് സ്ഥലത്തെത്തി. അപ്പോഴേക്കും പ്രതി കടന്നു കളഞ്ഞു.
സി.സി ടി.വിയില്‍ ലഭിച്ച പ്രതിയുടെ ദൃശ്യത്തിൽ മുഖം വ്യക്തമല്ല. നഷ്ടം സംഭവിക്കാത്തതിനാല്‍ സ്ഥാപന അധികൃതര്‍ പൊലീസില്‍ രേഖാമൂലം പരാതി നല്‍കിയില്ല.



