റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അനധികൃത ബോര്‍ഡുകള്‍ നീക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷ്‌ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

November 23, 2020 - 7:39 am

കൊച്ചി: അനധികൃതമായി പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുളള ബാനറുകളും ബോര്‍ഡുകളും നീക്കാന്‍ ഹൈക്കോടതി തെരഞ്ഞടെുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്കി. പൊതുസ്ഥങ്ങളില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജികളിലാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റെ നിര്‍ദ്ദേശം.

സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സമഗ്രമായ നിയമം ഉണ്ടാക്കാനുളള നടപടികളെടുക്കുകയാണെന്നും രണ്ടാഴ്ച സമയം വേണമെന്നും സ്റ്റേറ്റ് അറ്റോര്‍ണി അറിയിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടെന്ന് അമിക്കസ്‌ക്യൂറി കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. എന്നാല്‍ സര്‍ക്കുലര്‍ പ്രകാരമുളള കാര്യങ്ങള്‍ നടപ്പാക്കിയിട്ടില്ലെന്നും അമിക്കസ് ക്യൂറി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *