ലക്‌നൗ: മൊബൈൽ നെറ്റ് ഉപയോഗിച്ചു തീർത്തു എന്നാരോപിച്ച് ജ്യേഷ്ഠൻ അനിയനെ കുത്തിക്കൊന്നു. ലക്നൗവിൽ രാമന്‍ (23) എന്ന യുവാവാണ് നെറ്റ് തീർന്നതിൽ കലികയറി കൊലപാതകം നടത്തിയത്. 18-11-2020 ബുധനാഴ്ച വൈകിട്ടാണ് അനിയനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.
ഇളയ സഹോദരന്‍ റോയിയെ വിളിച്ച് ടെറസിൽ കൊണ്ടുപോയ രാമൻ ഡാറ്റ തീർത്തതിന് അനിയനുമായി വഴക്കിട്ടു. തുടർന്ന് ഇരുവരും തമ്മിൽ സംഘർഷം നടക്കുകയും അതിനിടെ രാമൻ അനിയനെ കുത്തി വീഴ്ത്തുകയുമായിരുന്നു. നെഞ്ചിൽ നിരവധി കുത്തേറ്റ റോയിയെ രക്തം വാർന്ന നിലയിൽ ടെറസിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. വീട്ടുകാർ റോയിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. റെയില്‍വേ സ്റ്റേഷനില്‍ നിന്നും പോലീസ് രാമനെ പിടികൂടുകയായിരുന്നു.



