ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി മണ്ഡലത്തില്‍നിന്നു താൻ തെരഞ്ഞെടുപ്പ് തേടുന്നതിനെ എതിർക്കുന്നത് ചോദ്യംചെയ്തു കൊണ്ടുള്ള മുന്‍ ബി.എസ്.എഫ് ജവാന് തേജ് ബഹാദൂറിൻ്റെ ഹർജി സുപ്രീംകോടതി വിധി പറയാനായി മാറ്റി.
പ്രധാനമന്ത്രിയുടെ സവിശേഷമായ ഓഫിസിനെതിരായ പരാതി കെട്ടിക്കിടക്കാന്‍ അനുവദിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കേസ് വിധി പറയാനായി മാറ്റിവെച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ആണ് വിധി പറയാനായി മാറ്റിവെച്ചത്
ബി.എസ്.പി ടിക്കറ്റിൽ വാരാണസിയില്‍നിന്ന് മത്സരിക്കാനായി തേജ് ബഹാദൂര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ബി.എസ്.എഫില്‍നിന്ന് തേജ് ബഹാദൂറിനെ നേരത്തെ പുറത്താക്കിയിരുന്നു. അത് അനുസരണക്കേടുകൊണ്ടോ അഴിമതികൊണ്ടോ അല്ലെന്ന് വ്യക്തമാക്കുന്ന സാക്ഷ്യപത്രം നാമനിര്‍ദേശപത്രികക്കൊപ്പം സമർപ്പിച്ചില്ലെന്ന കാരണം പറഞ്ഞ് വാരാണസിയിലെ റിട്ടേണിങ് ഓഫിസര്‍ ഹരജി തള്ളുകയായിരുന്നു. ഇതേ തുടർന്നാണ് പരാതിയുമായി സുപ്രിം കോടതിയെ സമീപിച്ചത്.
കേസ് വീണ്ടും മാറ്റിവെക്കാന്‍ ഹർജിക്കാരൻ്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ അലഹബാദ് ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു. തുടര്‍ന്നാണ് തേജ് ബഹാദൂര്‍ സുപ്രീംകോടതിയിലെത്തിയത്.