തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരായ ഒളിയുദ്ധം നടത്തുന്ന ഓഫീസായി ഐ .ജി.യുടെ ഓഫീസ് മാറുകയാണെന്ന് ധനമന്ത്രി തോമസ് ഐസക് . കിഫ്ബിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കുന്നത് ഐ .ജിയുടെ ഓഫീസില്‍ നിന്നാണെന്നും ധനമന്ത്രി വ്യാഴാഴ്ച (19/11/20) വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.
സി. എ. ജി നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ ഗവര്‍ണര്‍ വഴി നിയമസഭയില്‍ സമര്‍പ്പിച്ചതിന് ശേഷമേ സി. എ. ജി അത് പുറത്തുവിടാന്‍ പാടുള്ളൂവെന്ന് നിയമമുണ്ട്. എന്നാല്‍ സര്‍ക്കാരിലാരും ഇത് നോക്കാന്‍ പാടില്ല എന്നൊന്നുമില്ല. അത്തരത്തില്‍ തെറ്റിധാരണയുണ്ടാക്കുന്ന വിധത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്.
ധനവകുപ്പ് സെക്രട്ടറി ഇത് കരടാണോ അന്തിമമാണോ എന്ന് ആരോടും പറഞ്ഞിട്ടില്ല. ഇതിനെല്ലാമുള്ള അവകാശമുണ്ട്. അല്ലാതെ സര്‍ക്കാരിലെ ആരും ഇത് നോക്കാന്‍ പാടില്ലെന്നൊന്നുമില്ല”, തോമസ് ഐസക് പറഞ്ഞു.
വളരെ അസാധാരണമായ സാഹചര്യമാണ് സി.എ.ജി.യുടെ റിപ്പോര്‍ട്ട് ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തിന്റെ വികസനത്തിന് വലിയൊരു അനിശ്ചിതത്വമാണ് ഉണ്ടാക്കിയിരിക്കുകയാണ്.
സാഹചര്യം അസാധാരണമായതുകൊണ്ട് തന്നെ അസാധാരണ നടപടി വേണ്ടി വരും. കിഫ്ബി വഴിയെടുക്കുന്ന മുഴുവന്‍ വായ്പകളും ഭരണഘടനാ വിരുദ്ധമാണെന്ന സി. എ. ജി വാദം അംഗീകരിച്ചാല്‍ കേരളത്തിലെ ഏതെങ്കിലുമൊരു പൊതുമേഖല സ്ഥാപനത്തിന് പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ എന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.



