ധനമന്ത്രി തോമസ് ഐസക്കിന് കനത്ത തിരിച്ചടി , ഐസക്കിനെതിരായ അവകാശ ലംഘന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മറ്റിക്ക് വിട്ടു

December 2, 2020

തിരുവനന്തപുരം: കിഫ്ബി ഓഡിറ്റ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ധനമന്ത്രിയെ സ്പീക്കറും കൈവിട്ടു. ധനമന്ത്രിയ്ക്കെതിരായ അവകാശ ലംഘന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മറ്റിക്ക് വിട്ടു. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെതാണ് തീരുമാനം. കിഫ്ബി ഓഡിറ്റ് റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതിന് മുമ്പ് പരസ്യപ്പെടുത്തിയെന്ന വിഡി സതീശന്‍ എംഎല്‍എയുടെ പരാതിയിലാണ് …

ഐ. ജി യുടെ ഓഫീസ് സർക്കാരിനെതിരെ ഒളിയുദ്ധം നടത്തുന്ന സ്ഥലമായി മാറിയെന്ന് ധനമന്ത്രി തോമസ് ഐസക്, കിഫ്ബിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഐ ജി ഓഫീസ് മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കുന്നുവെന്നും ആരോപണം

November 19, 2020

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരായ ഒളിയുദ്ധം നടത്തുന്ന ഓഫീസായി ഐ .ജി.യുടെ ഓഫീസ് മാറുകയാണെന്ന് ധനമന്ത്രി തോമസ് ഐസക് . കിഫ്ബിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കുന്നത് ഐ .ജിയുടെ ഓഫീസില്‍ നിന്നാണെന്നും ധനമന്ത്രി വ്യാഴാഴ്ച (19/11/20) വാർത്താ സമ്മേളനത്തിൽ …

കിഫ് ബി ഓഡിറ്റിൽ ശിവശങ്കറിന്റെ ചാർട്ടയേഡ് അക്കൗണ്ടന്റിന് ബന്ധമെന്ന് വിവാദം.

November 17, 2020

തിരുവനന്തപുരം: കിഫ് ബി ഓഡിറ്റിൽ ശിവശങ്കറിന്റെ ചാർട്ടയേഡ് അക്കൗണ്ടന്റിന് ബന്ധമെന്ന വിവാദം രൂക്ഷമാകുന്നു. സ്വർണക്കടത്ത് കേസിൽ പ്രതി സ്വപ്നയ്ക്ക് ലോക്കർ എടുക്കാൻ സഹായം നൽകിയ എം.ശിവശങ്കറിന്റെ സുഹൃത്ത് പി. വേണുഗോപാലിനെ ചുറ്റിപ്പറ്റിയാണ് പുതിയ വിവാദം .പി. വേണുഗോപാൽ പങ്കാളിയായ സുരി ആൻറ് …

കിഫ്ബി നിലനില്‍ക്കേണ്ടത് നാടിന്റെ ആവശ്യം: മന്ത്രി തോമസ് ഐസക്

October 27, 2020

ആന്തൂര്‍ നഗരസഭ ആസ്ഥാന മന്ദിരത്തിന് തറക്കല്ലിട്ടു കണ്ണൂര്‍: കിഫ്ബി നിലനില്‍ക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും നാടിന്റെ വികസനത്തിന് സര്‍ക്കാരിന്റെ സംഭാവനയാണ് കിഫ്ബിയെന്നും ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്. ആന്തൂര്‍ നഗരസഭ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മ്മം ഓണ്‍ലൈനായി …

34 ‘മികവിന്റെ കേന്ദ്രം’ സ്‌കൂളുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

September 7, 2020

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന ‘മികവിന്റെ കേന്ദ്രം’ പദ്ധതിയിൽപ്പെട്ട 34 സ്‌കൂളുകൾ (സെപ്തംബർ 9ന്) മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലത്തിൽ …

പാലക്കാട് പദ്ധതി നിർവ്വഹണത്തിലെ സുതാര്യത വികസനരംഗത്ത് മാറ്റം സൃഷ്ടിച്ചു : മന്ത്രി എ.കെ ബാലൻ

August 28, 2020

പാലക്കാട്: വികസന പദ്ധതികളുടെ നിർവഹണത്തിലെ സുതാര്യത വികസനരംഗത്ത് തന്നെ വലിയ മാറ്റം സൃഷ്ടിച്ചതായി പട്ടികജാതി- പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ-നിയമ സാംസ്കാരിക- പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ പറഞ്ഞു. ഓങ്ങല്ലൂർ പഞ്ചായത്തിനെയും ഷൊർണൂർ മുനിസിപ്പാലിറ്റിയെയും ബന്ധിപ്പിക്കുന്ന കാരക്കാട് – കാരമണ്ണ …

തവനൂരിലെ തീരദേശ മേഖലയില്‍ രണ്ട് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടം

July 10, 2020

മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു മലപ്പുറം : സംസ്ഥാനത്തെ തീരദേശ ജില്ലകളിലെ തെരഞ്ഞെടുത്ത വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മംഗലം, പുറത്തൂര്‍ പഞ്ചായത്തുകളില്‍ നിര്‍മിക്കുന്ന പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ പ്രവൃത്തി ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ …

കിഫ്ബി ധനസഹായത്തോടെ ജില്ലയില്‍ 5 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് 8.38 കോടി രൂപയുടെ പദ്ധതികള്‍

July 9, 2020

ആലപ്പുഴ: സംസ്ഥാനത്തിലെ തീരദേശജില്ലകളിലെ തിരഞ്ഞെടുത്ത 56 വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 65 കോടി രൂപയുടെ ധനസഹായം കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന  പദ്ധതിയുടെ ആദ്യ ഘട്ടത്തിന്  തുടക്കമാകുന്നു. ആലപ്പുഴയില്‍ വിവിധ മണ്ഡലങ്ങളിലെ 5 സ്‌കൂളുകള്‍ക്ക് പദ്ധതി …

അഴീക്കോട് മുനമ്പം പാലം യാഥാര്‍ത്ഥ്യത്തിലേക്ക്; 140 കോടിയുടെ കിഫ്ബി ഫണ്ടിന് അനുമതി

July 1, 2020

തൃശൂര്‍ : തീരദേശവാസികളുടെ ചിരകാല സ്വപ്നമായ അഴീക്കോട്മുനമ്പം പാലം യാഥാര്‍ഥ്യമാകുന്നു. പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 140 കോടിയുടെ കിഫ്ബി ഫണ്ടിന് അനുമതിയായി. ചൊവ്വാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കിഫ്ബി യോഗത്തിലാണ് പാലത്തിന്റെ തുടര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയത്. മുഖ്യമന്ത്രി …

ധര്‍മ്മടം മണ്ഡലത്തില്‍ 61. 92 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബിയുടെ അംഗീകാരം

July 1, 2020

കണ്ണൂര്‍ : ധര്‍മ്മടം മണ്ഡലത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കി. 61.92 കോടി രൂപയുടെ മൂന്ന് പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. പാറപ്രം റഗുലേറ്റര്‍ പദ്ധതിക്ക് 46.37 കോടി രൂപയും ചേരിക്കല്‍ കോട്ടം പാലത്തിന് 13.86 കോടി രൂപയും അണ്ടലൂര്‍ക്കാവ് …