റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സി പി എമ്മിന്റെ കോട്ടയിൽ കീഴാറ്റൂർ വയൽക്കിളികൾ മൽസര രംഗത്ത്

November 15, 2020 - 4:09 pm

കണ്ണൂർ: കേരളത്തിന്റെ പാരിസ്ഥിതിക രാഷ്ട്രീയ രംഗങ്ങളിൽ ഏറെ ചർച ചെയ്യപ്പെട്ട കണ്ണൂർ തളിപ്പറമ്പിലെ കീഴാറ്റൂർ വയൽ സംരക്ഷണ കൂട്ടായ്മയായ ‘വയൽക്കിളികൾ ‘ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സര രംഗത്ത്. തളിപ്പറമ്പ് നഗരസഭയിലെ 30 ആം വാർഡായ കീഴാറ്റൂരിൽ വയൽക്കിളികൾക്കു വേണ്ടി മത്സരിക്കുന്നത്, കൂട്ടായ്മയുടെ നേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ കൂടിയായ പി കെ ലതയാണ്. വയൽക്കിളി സമരത്തിന്റെ ഭാഗമായി ഇവർ അറസ്റ്റു ചെയ്യപ്പെട്ടിരുന്നു.

ദേശീയ പാതാ ബൈപാസിനായി കീഴാറ്റൂരിലെ നെൽ വയൽ എറ്റെടുക്കുന്നതിനെതിരായി പാർട്ടി നിലപാടിനെ തള്ളിക്കളഞ്ഞ് സി പി എം പ്രവർത്തകരും അനുഭാവികളും നടത്തിയ സമരമാണ് ഏറെ ചർച്ച ചെയ്യപ്പെട്ട കീഴാറ്റൂർ വയൽക്കിളി സമരം.

മുസ്ലീം ലീഗിന് മേൽക്കൈ ഉള്ളതാണ് തളിപ്പറമ്പ് നഗരസഭ എങ്കിലും കീഴാറ്റൂർ സി പി എമ്മിന്റെ ഉരുക്കു കോട്ടയാണ്. സമരത്തിന്റെ പേരിൽ സി പി എമ്മിന്റെ രണ്ട് ബ്രാഞ്ച് കമ്മിറ്റികളിൽ നിന്നായി 11 പേർ ഇവിടെ പുറത്താക്കപ്പെട്ടിരുന്നു. സമരത്തിന്റെ ഒരു ഘട്ടത്തിൽ യുഡിഎഫും ബി ജെ പി യും വയൽക്കിളികൾക്ക് പിന്തുണയുമായി എത്തിയിരുന്നു. വയൽക്കിളികൾ മൽസര രംഗത്തേക്കു വരുമ്പോൾ സി പി എമ്മിനും അത് അഭിമാന പോരാട്ടമായി മാറുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *