റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിയമസഭയുടെ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ ചോദ്യങ്ങൾക്ക് വിശദീകരണം നൽകി

November 14, 2020 - 4:24 pm

തിരുവനന്തപുരം : ലൈഫ് മിഷൻ പദ്ധതികളുടെ ഫയലുകൾ വിളിച്ചുവരുത്തിയതിനെതിരായി നിയമസഭയുടെ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി നൽകിയ നോട്ടീസിന് വിശദീകരണവുമായി എൻഫോഴ്സ്മെൻറ് ഡയറക്ടർ. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ അന്വേഷണം ലൈഫ് മിഷൻ പദ്ധതിയെ സംസ്ഥാനവ്യാപകമായി തടസ്സപ്പെടുത്തുന്നു എന്ന ജെയിംസ് മാത്യു എംഎൽഎ പരാതിയിന്മേലാണ് കമ്മിറ്റി വിശദീകരണം തേടിയത്.

ഇ ഡി യുടെ അസിസ്റ്റൻറ് ഡയറക്ടർ പി രാധാകൃഷ്ണൻ ആണ് ഇതിന് മറുപടി നൽകിയത്. നിയമസഭയുടെ അധികാരത്തിൽ കടന്നുകയറാൻ ഒരുതരത്തിലും ശ്രമിച്ചിട്ടില്ല എന്നാണ് മറുപടി നൽകിയത്. ലൈഫ് മിഷൻ പദ്ധതികളിൽ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ നടന്നു എന്ന വ്യക്തതയോടു കൂടിയാണ് അന്വേഷണത്തിനായി ഫയലുകൾ വിളിച്ചുവരുത്തിയത്. ഇത്തരം ഘട്ടങ്ങളിൽ ഫയലുകൾ വിളിച്ചുവരുത്താൻ നിയമപരമായ അധികാരം ഇ ഡി യ്ക്കുണ്ട്. നിയമപരമായി നിലനിൽക്കാത്ത തുടർനടപടികൾക്ക് പോകരുതെന്ന അപേക്ഷയും മുന്നോട്ടുവച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *