അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ഡിജിറ്റൽ ആർകൈവ്സ് വിപുലീകരണം: അപൂർവ ദൃശ്യങ്ങൾ ശേഖരിക്കുന്നു

November 14, 2020 - 4:30 pm

തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിനു കീഴിലുള്ള ഡിജിറ്റൽ ആർകൈവ്സ് വിപുലീകരണത്തിന്റെ ഭാഗമായി സംസ്ഥാന ചരിത്രം, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട അപൂർവ ദൃശ്യങ്ങൾ ശേഖരിക്കുന്നു.
കേരളത്തിന്റെ വികാസ പരിണാമവുമായി ബന്ധപ്പെട്ട അപൂർവവും അമൂല്യവുമായ ദൃശ്യങ്ങൾ കൈവശമുള്ളവർ ഇതുസംബന്ധിച്ച വിശദാംശങ്ങൾ നവംബർ 25 നകം ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, ഗവ. സെക്രട്ടറിയേറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കണം. കൈവശമുള്ള ദൃശ്യങ്ങൾ ഏത് ഫോർമാറ്റിൽ (ഫിലിം/ടേപ്പ്/ഡിജിറ്റൽ) ആണെന്നുള്ള വിവരവും അപേക്ഷയിലുണ്ടാവണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *