റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബിസിനസ് കാറ്റ് ലോഗുകള്‍ക്കായി ഷോപ്പിങ് ബട്ടണും അവതരിപ്പിച്ച് വാട്‌സ് ആപ്പ്

November 11, 2020 - 10:40 pm

ന്യൂഡല്‍ഹി: ബിസിനസ് കാറ്റലോഗുകള്‍ കണ്ടെത്താന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിനായി വാട്‌സാപ്പ് ഷോപ്പിങ് ബട്ടണ്‍ അവതരിപ്പിച്ചു.
കാറ്റലോഗ് കാണുന്നതിനും വില്പനയ്ക്കുള്ള സാധനങ്ങളുടെയും നല്‍കുന്ന സേവനങ്ങളുടെയും വിവരങ്ങള്‍ അറിയാനും ഇതിലൂടെ സാധിക്കുന്നു. പുതിയ ബട്ടണ്‍ ബിസിനസുകള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുന്നത് എളുപ്പമാക്കുമെന്നും ഇത് വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും വാട്ട്സ്ആപ്പ് പറയുന്നു. ദിവസവും 17.5കോടി പേര്‍ ബിസിനസ് അക്കൗണ്ടില്‍ സന്ദേശമയക്കുന്നുണ്ടെന്ന് വാട്ട്സാപ്പിന്റെ നല്‍കുന്ന കണക്കകള്‍ സൂചിപ്പിക്കുന്നു.

ഓരോ മാസവും ബിസിനസ് കാറ്റ്ലോഗുകള്‍ നാലുകോടിയോളംപേര്‍ കാണുന്നുമുണ്ട്. 400 മില്ല്യണ്‍ ഉപഭോക്താക്കളാണ് വാട്‌സാപ്പിന് ഇന്ത്യയിലുള്ളത്. ഇന്ത്യയില്‍ ഇത് 30ലക്ഷത്തിലധികമാണ്. യുപിഐ ഉപയോഗിച്ചുള്ള പേമെന്റിന് പിന്നാലെ വാട്‌സാപ്പ് ഷോപ്പിങ്ങും ഉപയോക്തക്കളെ ആകര്‍ഷിക്കുമെന്ന് ഉറപ്പാണ്.ഇപ്പോള്‍ ലോകമെമ്പാടും ഈ പുതിയ ഷോപ്പിങ് ബട്ടണ്‍ ലഭ്യമാണെന്നും ബിസിനസ്സ് അക്കൗണ്ടുകളിലെ വോയ്സ് കോള്‍ ബട്ടന് പകരം അവിടെ ഷോപ്പിങ് ബട്ടണ്‍ അവതരിപ്പിക്കുമെന്ന് വാട്‌സാപ്പ് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *