മുംബൈ: മഹാരാഷ്ട്രയിലെ നന്ദുർ ബാർ ജില്ലയിൽ ധഡ്ഗാവ് പ്രദേശത്തെ നദിയിൽ കുളിക്കാൻ പോയ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ ദേശീയ സെക്രട്ടറി അനികേത് ഓവ്ഹാൾ ചുഴിയിൽപ്പെട്ടു കാണാതെയായി. 11- 11- 2020 ബുധനാഴ്ചയാണ് സംഭവം നടന്നത്. വടക്കൻ മഹാരാഷ്ട്രയിലെ ജൽഗാവ്, നന്ദുർബാർ ജില്ലകളിൽ കൂട്ടുകാരോടൊപ്പം യാത്രയിലായിരുന്ന അനികേത് കൂട്ടുകാരോടൊപ്പം നീന്തുവാൻ പോയതാണ്. ചുഴിയിൽ അകപ്പെട്ടു, പുറത്തു വരാൻ കഴിഞ്ഞില്ല എന്ന് എബിവിപി മുൻ ദേശീയ സെക്രട്ടറി മിലിന്ദ് മറാത്തെ അറിയിച്ചു.
എബിവിപിയുടെ മഹാരാഷ്ട്ര സെക്രട്ടറിയായിരുന്ന അനികേത് രണ്ടുവർഷം മുമ്പാണ് ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് വന്നത്. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്നു.



