ചണ്ഡീഗഡ്: കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലും സംസ്ഥാനത്ത് സിബിഐക്ക് നിയന്ത്രണം. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. എക്സിക്യൂട്ടിവ് ഓര്‍ഡറിലൂടെ ഉടന്‍ തന്നെ ഇത് നടപ്പാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതോടെ അന്വേഷണത്തിനായി സിബിഐക്ക് നല്‍കിയിരുന്ന പൊതു സമ്മതം റദ്ദാക്കിയ ഒന്‍പതാമത്തെ സംസ്ഥാനമാണ് പഞ്ചാബ്
രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ കേന്ദ്രസര്‍ക്കാര്‍ സിബിഐയെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ആഴ്ച ഝാര്‍ഖണ്ഡും സിബിഐക്ക് നല്‍കിയിരുന്ന പൊതുസമ്മതം പിന്‍വലിച്ചിരുന്നു. കേരളം സിബിഐക്ക് കടിഞ്ഞാണിട്ടതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് ഭരിക്കുന്ന ഝാര്‍ഖണ്ഡിന്റെ നീക്കം.നേരത്തെ ബംഗാള്‍, ഛത്തീസ്ഗഡ്, രാജസ്ഥാന്, മഹാരാഷ്ട്ര, ത്രിപുര, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ സിബിഐക്കുള്ള പൊതുസമ്മതം പിന്‍വലിച്ചിരുന്നു. ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇനി സി.ബി.ഐക്ക് ഇവിടങ്ങളില്‍ കേസെടുക്കാനാകില്ല.



