റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘ലൗവ്’ ജിഹാദിനെതിരെ ഉത്തർപ്രദേശിൽ നിയമം കൊണ്ടുവരുമെന്ന് യോഗി ആദിത്യനാഥ്

November 1, 2020 - 5:18 pm

ലഖ്‌നൗ: ‘ലവ് ജിഹാദി’നെതിരെ ഉത്തര്‍പ്രദേശില്‍ നിയമം കൊണ്ടുവരുമെന്നാവര്‍ത്തിച്ച് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്.
വിവാഹം നടക്കാന്‍ വേണ്ടി മാത്രം മതപരിവര്‍ത്തനം നടത്തുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന അലഹബാദ് ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് യോഗിയുടെ പ്രസ്താവന.

“വിവാഹത്തിന് മാത്രമായി മതപരിവര്‍ത്തനം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നാണ് അലഹബാദ് ഹൈക്കോടതി പറഞ്ഞത്.’ ലവ് ജിഹാദ്’ തടയാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. ഞങ്ങള്‍ ഒരു നിയമം ഉണ്ടാക്കും. വ്യക്തിത്വം മറച്ചുവെച്ച് സഹോദരിമാരുടെ ‘മാനം’ വെച്ച് കളിക്കുന്നവര്‍ക്ക് ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നു,” ആദിത്യ നാഥ് പറഞ്ഞു. ജൗന്‍പൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ വച്ചായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസ്താവന.

“നിങ്ങൾ നിങ്ങളുടെ വഴി ശരിയാക്കിയില്ലെങ്കില്‍, ‘രാം നാം സത്യ’ (ഹിന്ദു ശവസംസ്‌കാര ചടങ്ങുകളുമായി ബന്ധപ്പെട്ട ‘സ്‌തോത്രം’) യാത്ര ആരംഭിക്കും, സഹോദരിമാരെയും പെണ്‍മക്കളെയും സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു” യോഗി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *