കൊച്ചി: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് നാഗര്‍കോവിലില്‍ കാറ്റാടിപാത്ത് കോടികളുടെ നിക്ഷേപമുളളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. സ്വര്‍ണ്ണകടത്തു കേസിലെ പ്രതികളുടെ കളളപ്പണ നിക്ഷേപം സംബന്ധിച്ച ഇഡിയുടെ അന്വേഷണം ഇതോടെ നാഗര്‍കോവിലിലേക്കും നീളുന്നു.
കെഎസ്ഇബി ചെയര്‍മാനായിരുന്ന കാലത്താണ് നാഗര്‍കോവിലിലെ കമ്പനികളുമായി ശിവശങ്കറിന്‍റെ ബന്ധം ആരംഭിച്ചത്. അദ്ദേഹം വഴി സംസ്ഥാനത്തെ മറ്റുചില ഉന്നതരും ഇവിടെ കളളപ്പണം നിക്ഷേപിച്ചതായി ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട് .ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്‍ന്‍റ് വേണുഗോപാലില്‍ നിന്നാണ് ഇതേക്കുറിച്ചുളള സൂചനകള്‍ ഇഡിക്ക് ലഭിക്കുന്നത്.സ്വപ്‌നയുടെ രഹസ്യ ലോക്കറുകളെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവന്ന ഘട്ടത്തില്‍ കുറച്ചുകാലം വേണുഗോപാലിനോട് നാഗര്‍കോവിലിലേക്ക് മാറിനില്‍ക്കാന്‍ ശിവശങ്കര്‍ നിര്‍ദ്ദേശിക്കുന്ന വാട്‌സാപ്പ് ചാറ്റുകള്‍ അന്വേഷണ സംഘം വീണ്ടെടുത്തിരുന്നു.
നാഗര്‍ കോവിലിലെ ജര്‍മ്മന്‍ കമ്പനിയില്‍ യുഎഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബിക്കും മുതല്‍മുടക്കുളളതായി സൂചനയുണ്ട്. അല്‍സാബിയുടെ ബിസിനസ് താല്‍പ്പര്യങ്ങള്‍ സ്വപ്‌ന അന്വേഷണ ഏജന്‍സികളോട് വെളിപ്പെടുത്തിയിരുന്നു.സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാകുമ്പോള്‍ ജര്‍മ്മന്‍ വ്യവസായ സംരംഭത്തില്‍ പങ്കാളിയാക്കാമെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞിരുന്നതായും സ്വപ്‌ന യുടെ മൊഴിയിലുണ്ട്.
കാറ്റാടി കമ്പനികള്‍ക്ക് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം ലഭിക്കുന്ന സ്ഥലം നാഗര്‍കോവിലാണ് . മറ്റുസ്ഥലങ്ങളില്‍ 10 വര്‍ഷം കൊണ്ട് മുടക്കുമുതല്‍ തിരികെ ലഭിക്കുമ്പോള്‍ നാഗര്‍കോവിലില്‍ അത് 7 വര്‍ഷം കൊണ്ട് ലഭിക്കും.ഒരു കാറ്റാടി സ്ഥാപിക്കാന്‍ 15 കോടി രൂപ ചെലവ് വരും. ഇന്ത്യന്‍ കമ്പനികള്‍ക്ക് പുറമേ ജര്‍മ്മന്‍, ഡാനിഷ്, സ്പാനീഷ് കമ്പനികളും നാഗര്‍ കോവിലില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.



