റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തോട്ടപ്പള്ളിയിൽ വാഹനാപകടത്തില്‍ യുവതി മരിച്ചു.

October 31, 2020 - 7:19 pm

ആലപ്പുഴ : തോട്ടപ്പള്ളിയിൽ വാഹനാപകടത്തില്‍ യുവതി മരിച്ചു. കൊല്ലം ശൂരനാട് അരുണാലയത്തില്‍ സുധീഷിന്റെ ഭാര്യ അഞ്ജു. വി. ദേവ് (26) ആണ് മരിച്ചത്. ഇവർക്കൊപ്പം സഞ്ചരിച്ച അഞ്ജുവിന്റെ അച്ഛന്‍ വാസുദേവന്‍ നായര്‍, അമ്മ രേണുക ദേവി, സഹോദരന്‍ അരുണ്‍ എന്നിവരെ പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ജുവും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ കൊല്ലം ശൂരനാട് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്നതിനിടെ കന്നാലിപാലത്തിന് സമീപം എതിരെ വന്ന മീന്‍ലോറിയുമായി ഇടിക്കുകയായിരുന്നു. മറ്റു രണ്ടു വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയിലാണ് അപകടം.

അഞ്ജു സഞ്ചരിച്ച കാര്‍ ഓടിച്ചിരുന്നയാള്‍ ബ്രേക്ക് പിടിക്കുന്നതിനിടയില്‍ കാര്‍ സ്കിഡ് ആയി , എതിരെ വന്ന മീന്‍വണ്ടി അഞ്ജുവിന്റെ കാറിന്റെ പുറകില്‍ ഇടിക്കുകയായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *