റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബെംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ബിനീഷ് കോടിയേരിയെ ബെംഗളൂരുവില്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ വ്യാഴാഴ്ച (29/10/20) ഉച്ച കഴിഞ്ഞ് 2.30 ഓടെയാണ് ഇഡി അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലിനു ശേഷം ബിനീഷിനെ ഇഡി കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ എവിടേക്കാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ബെംഗളൂരു മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദുമായുള്ള ബന്ധം വ്യക്തമായതോടെയാണ് ഇഡി ബിനീഷിനെ വീണ്ടും ചോദ്യം ചെയ്തത്. നേരത്തെയും ഇഡി ബെംഗളൂരുവില്‍ വെച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

അതീവരഹസ്യമായാണ് ബിനീഷ് ബെംഗളൂരുവിലെത്തിയത്. മയക്കുമരുന്ന് കടത്തുമായി ബിനീഷിന് ബന്ധമുണ്ടെന്നാണ് ഇഡിക്ക് ഇതുവരെ ലഭിച്ച വിവരങ്ങള്‍ പ്രകാരം വ്യക്തമാവുന്നത്. ഇതിനെ തുടര്‍ന്നാണ് ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.

അനൂപ് മുഹമ്മദുമായി ബന്ധമുണ്ടെന്ന് നേരത്തെ ബിനീഷ് തന്നെ സമ്മതിച്ചിരുന്നു. അനൂപിന് സാമ്പത്തിക സഹായം ചെയ്തിരുന്നു എന്നും എന്നാല്‍ അദ്ദേഹത്തിന് മയക്കുമരുന്ന് മാഫിയാ ബന്ധമുണ്ടെന്ന് അറിയില്ലായിരുന്നു എന്നാണ് ബിനീഷ് അന്ന് പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *