റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെന്നൈ: ചെന്നൈയില്‍ കനത്ത മഴ തുടരുന്നു. 27-10-2020 ചൊവ്വാഴ്ച രാത്രി മുതല്‍ ആരംഭിച്ച മഴയെ തുടര്‍ന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളം കയറി. 2014 ഒക്ടോബറിന് ശേഷം ആദ്യമായാണ് നഗരത്തില്‍ ഒരു ദിവസം ഇത്രയധികം മഴ ലഭിക്കുന്നത്. വരും മണിക്കൂറുകളിൽ മഴ കനക്കുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.

വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തമായതാണ് ചെന്നൈയില്‍ കനത്ത മഴ അനുഭവപ്പെടാന്‍ കാരണം. നുംഗംബക്കം, മീനമ്പക്കം മേഖലകളിലായി 20 സെന്റീമീറ്റര്‍ വരെ മഴ രേഖപ്പെടുത്തി.

ചെങ്കല്‍പെട്ട്, തിരുവള്ളൂര്‍, കാഞ്ചിപുരം എന്നിവിടങ്ങളില്‍ മഴ തുടരുകയാണ്.
മൈലാപ്പൂര്‍, എഗ്മൂര്‍, തിരുവാന്‍മിയൂര്‍ എന്നിവിടങ്ങളില്‍ താഴ്ന്നപ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. നഗരത്തില്‍ ഗതാഗതം തടസപ്പെട്ടു. ചിലയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. അടുത്ത മണിക്കൂറുകളില്‍ റെഡ് ഹില്‍സ്, തിരുവല്ലൂര്‍, തിരുട്ടാനി എന്നിവിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *