റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എല്ലാ അഴിമതികളുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല , അന്വേഷണ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

October 28, 2020 - 11:57 am

തിരുവനന്തപുരം: മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെ ഇ ഡി കസ്റ്റഡിയിലെടുത്തതോടെ യഥാർത്ഥ പ്രതി മുഖ്യമന്ത്രിയാണെന്ന് വ്യക്തമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സ്പ്രിംഗ്ളർ ഇടപാട് മുതൽ ശിവശങ്കരനു വേണ്ടി ശക്തമായി വാദിച്ചയാളാണ് മുഖ്യമന്ത്രി. ശിവശങ്കരൻ ഒരു രോഗലക്ഷണം മാത്രമാണെന്നും രോഗം മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു.

കേസിനെ നിർണായക സ്ഥാനത്തെത്തിച്ച അന്വേഷണ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. അന്വേഷണം അട്ടിമറിക്കാനുള്ള സി പി എമ്മിൻ്റെയും സംസ്ഥാന സർക്കാരിൻ്റെയും എല്ലാ ശ്രമങ്ങളെയും അന്വേഷണ സംഘം മറികടന്നു. കൂടുതൽ നാണം കെടാൻ നിൽക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വച്ച് ഒഴിയുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *