റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയനാട് ജില്ലയില്‍ 28 പേര്‍ക്ക് കൂടി കോവിഡ്

October 27, 2020 - 2:02 pm

107 പേര്‍ക്ക് രോഗമുക്തി

22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് : ജില്ലയില്‍ ഇന്നലെ (26.10.20) 28 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 107 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6456 ആയി. 5571 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 843 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 361 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 

രോഗം സ്ഥിരീകരിച്ചവര്‍ 

 വെള്ളമുണ്ട സ്വദേശികളായ അഞ്ചു പേര്‍,  പനമരം, കല്‍പ്പറ്റ, പൊഴുതന, അമ്പലവയല്‍, വൈത്തിരി രണ്ടു പേര്‍ വീതം, മേപ്പാടി, മൂപ്പൈനാട്,  മാനന്തവാടി, ബത്തേരി, മീനങ്ങാടി, പുല്‍പ്പള്ളി,  നൂല്‍പ്പുഴ  സ്വദേശികളായ  ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

പശ്ചിമബംഗാളില്‍ നിന്ന് വന്ന 5 വെങ്ങപ്പള്ളി സ്വദേശികളും  കര്‍ണാടകയില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശിയുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തി രോഗബാധിതരായത്. 

107 പേര്‍ക്ക് രോഗമുക്തി

കണിയാമ്പറ്റ സ്വദേശികളായ 10 പേര്‍, മുട്ടില്‍ 9 പേര്‍, എടവക,  തിരുനെല്ലി 6 പേര്‍ വീതം, തവിഞ്ഞാല്‍ 5 പേര്‍, മാനന്തവാടി 4 പേര്‍,  മേപ്പാടി,  പടിഞ്ഞാറത്തറ,  തൊണ്ടര്‍നാട് 3 പേര്‍ വീതം,  പൊഴുതന, പനമരം,  മീനങ്ങാടി,  പിണങ്ങോട് 2 പേര്‍ വീതം, നെന്മേനി,  ബത്തേരി,  നൂല്‍പ്പുഴ,  വെങ്ങപ്പള്ളി,  കല്‍പ്പറ്റ,  പുല്‍പ്പള്ളി, അമ്പലവയല്‍  സ്വദേശികളായ ഓരോരുത്തര്‍, ഓറിയന്റല്‍ സി എഫ് എല്‍ ടി സി യില്‍ ചികിത്സയിലായിരുന്ന 15 പേര്‍, കാട്ടിക്കുളം സി എഫ് എല്‍ ടി സി യില്‍ ചികിത്സയിലായിരുന്ന 4 പേര്‍,  കൊല്ലം,  തിരുവനന്തപുരം,  പാലക്കാട്,  കണ്ണൂര്‍ സ്വദേശികളായ ഓരോരുത്തര്‍, വീടുകളില്‍ ചികിത്സയിലായിരുന്ന 20  പേര്‍ എന്നിവര്‍ രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയി

527 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്നലെ (26.10) പുതുതായി നിരീക്ഷണത്തിലായത് 527 പേരാണ്. 153 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തി ലുള്ളത് 6367 പേര്‍. ഇന്നലെ വന്ന 28 പേര്‍ ഉള്‍പ്പെടെ 593 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്നലെ 241 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 128027 സാമ്പിളുകളില്‍ 125180 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 118724 നെഗറ്റീവും 6456 പോസിറ്റീവുമാണ്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8832/covid-19-:-wayanad-report.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *