റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ധ്യാൻ ശ്രീനിവാസൻ്റെ തിരക്കഥയിൽ മഞ്ജു നായിക , നയൺ എം എം

October 27, 2020 - 9:13 am

കൊച്ചി: ധ്യാൻ ശ്രീനിവാസൻ്റെ തിരക്കഥയിൽ നവാഗതനായ ഡിനിൽ ബാബുവിൻ്റെ സംവിധാനത്തിലൂടെ ഫൻ്റാസ്റ്റിക് ഫിലിംസിൻ്റെ ബാനറിൽ അജു വർഗീസ് ,വിശാഖ് സുബ്രഹ്മുണ്യം എന്നിവർ നിർമ്മിക്കുന്ന നയൺ എം എം എന്ന ചിത്രത്തിൽ മഞ്ജു വാര്യർ നായികയായെത്തുന്നു. ഇത് മഞ്ജുവിൻ്റെ അമ്പതാമത്തെ ചിത്രമാണ്.

അജുവർഗീസ് നായകനായ ലൗ ആക്ഷൻ ഡ്രാമ, റീലീസിന് ഒരുങ്ങുന്ന സാജൻ ബേക്കറി എന്നീ ചിത്രങ്ങൾക്ക് ശേഷം ഫന്റാസ്റ്റിക് ഫിലിംസ് നിർമിക്കുന്ന ചിത്രമാണ് നയൺ എംഎം.

മഞ്ജു വാര്യരെ കൂടാതെ സണ്ണി വെയ്ൻ, ദിലീഷ് പോത്തൻ, ധ്യാൻ ശ്രീനിവാസൻ എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. വെട്രി പളനി സാമി ഛായഗ്രഹണം നിർവഹിക്കുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് സാം സി എസ് സംഗീതം പകരുന്നു. എഡിറ്റർ-സംജിത്ത് മുഹമ്മദ്. കോ പ്രൊഡ്യുസർ-ടിനു തോമസ്,പ്രൊഡക്ഷൻ കൺട്രോളർ-സജീ ചന്തിരൂർ,കല-അജയൻ ചാലിശ്ശേരി, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-ഹിമാൻഷി, സ്റ്റിൽസ്-അനിജ ജലൻ, പരസ്യക്കല-മനു, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ, ആക്ഷൻ-യാനിക് ബെൻ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *