റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

50 കോടിയുടെ ജി എസ് ടി തട്ടിപ്പ് നടത്തിയ സി എ വിദ്യാർത്ഥി അറസ്റ്റിൽ, തട്ടിപ്പ് 115 വ്യാജ കമ്പനികൾ രജിസ്റ്റർ ചെയ്ത്

October 25, 2020 - 3:50 pm

അഹമ്മദാബാദ്: വ്യാജ കമ്പനികൾ രജിസ്റ്റർ ചെയ്ത് 50.24 കോടി രൂപയുടെ ജി എസ് ടി തട്ടിപ്പ് നടത്തിയ സി എ വിദ്യാർത്ഥിയെ വഡോദര സെൻട്രൽ ഗുഡ്സ് ആന്റ് സെയിൽസ് ടാക്സ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

50.24 കോടി രൂപയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കുന്നതിനായി 115 വ്യാജ കമ്പനികളുണ്ടാക്കുകയായിരുന്നു ഇയാൾ. വ്യാജ കമ്പനികൾ രജിസ്റ്റർ ചെയ്യുന്നതിനായി ഗോത്ര ജില്ലയായ ദാഹോഡിൽ നിന്നുള്ള ഗ്രാമീണരുടെ തിരിച്ചറിയൽ കാർഡുകളാണ് ഇയാൾ ഉപയോഗിച്ചതെന്ന് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിമാസം പണം നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഗ്രാമീണരെ ഇയാൾ കബളിപ്പിച്ചത്. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *