റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയനാട് : മദ്യലഹരില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ പോലീസ് സബ് ഇന്‍സ്‌പെക്ടറെ നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു. കല്‍പ്പറ്റ കേണിച്ചിറ സ്റ്റേഷനിലെ മുന്‍ എസ്‌ഐ ഷാജു ജോസഫിനെയാണ് നാട്ടുകാര്‍ തടഞ്ഞുവച്ചത്. ഷാജു ഓടിച്ച വാഹനമിടിച്ച് ബൈക്ക് യാത്രികയായ യുവതിക്ക് പരിക്കുപറ്റി. വെളളിയാഴ്ച(23.10.2020) വൈകുന്നേരമാണ് സംഭവം. സുല്‍ത്താന്‍ ബത്തേരി തോട്ടുമ്മല്‍ ഇര്‍ഷാദിന്‍റെ ഭാര്യ റഹിയാനത്തിനാണ് പരിക്കേറ്റത്.

അപകടം ഉണ്ടായ ഉടനെ കാറില്‍ നിന്നും പുറത്തിരറങ്ങിയ ഷാജു മദ്യ ലഹരിയില്‍ കാലുറക്കാത്ത നിലയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവസ്ഥലത്തുനിന്ന് ഓട്ടോറിക്ഷയില്‍ രക്ഷപെടാന്‍ ശ്രമിച്ചതോടെ നാട്ടുകാര്‍ തഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് കേണിച്ചിറ പോലീസെത്തി ഇദ്ദേഹത്തെ സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. വൈദ്യ പരിശോധനക്കുശേഷം ഷാജുവിന്‍റെ പേരില്‍ പോലീസ് കേസെടുത്തു.

ബത്തേരി ഭാഗത്തുനിന്നും ഷാജു കാറില്‍ വരികയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ റഹിയാനത്തിനെ കേണിച്ചിറ സ്വകാര്യാശുപത്രിയിലും പിന്നീട് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഷാജു ജോസഫ് നിലവില്‍ തിരുവമ്പാടി സ്റ്റേഷനിലെ പോലീസ് ഇന്‍സ്‌പെക്ടറാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *